Bollywood
ഗർഭകാല ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് ലിസ ഹെയ്ഡൻ;ആരാധകരെ ത്രസിപ്പിക്കുന്ന ഹോട്ട് ലുക്ക്!
ഗർഭകാല ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് ലിസ ഹെയ്ഡൻ;ആരാധകരെ ത്രസിപ്പിക്കുന്ന ഹോട്ട് ലുക്ക്!
By
ഗർഭകാല ചിത്രങ്ങൾ പല സിനിമാ താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ബോളിവുഡിന്റെ ഗ്ലാമര്‍ ഗേള്‍ ലിസ ഹെയ്ഡന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മിക്കപ്പോഴും ചിത്രങ്ങളുടെ പേരിലാകും. ഇപ്പോളിതാ ഗർഭകാലത്തെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നടിമാരുടെ പട്ടികയിലേക്ക് ലിസ ഹെയ്ഡനും എത്തിയിരിക്കുകയാണ്. നേരത്തെ ബോളിവുഡ് നായികമാരായ സമീറ റെഡ്ഡിയും എമി ജാക്സണും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഗർഭകാല ചിത്രങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗർഭകാല ചിത്രങ്ങൾ പങ്കുവച്ചത്.രണ്ടാമതും അമ്മയാവാൻ ഒരുങ്ങുകയാണ് ലിസ ഹെയ്ഡൻ.
ഗർഭ കാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ബിക്കിനി ധരിച്ച ചിത്രങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുള്ള മനസ്സും എങ്ങനെ സൃഷ്ടിക്കാം എന്ന് ലിസ കാട്ടിത്തരുകയാണ്. ക്വീൻ ക്വീൻ, ഹൗസ്ഫുൾ 3 തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ ഹെയ്ഡൻ.ഗർഭ കാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുള്ള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനിൽ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ എന്ന് ലിസ തമാശയായി പറയുന്നുണ്ട്. 2016ലായിരുന്നു ഡിനോ ലൽവാനിയുമായി ലിസയുടെ വിവാഹം. സാക്ക് എന്ന ഒരു മകൻ കൂടിയുണ്ട് ലിസ-ഡിനോ ദമ്പതികൾക്ക്.
ഇതിനുമുൻപും താരം താൻ ബിക്കിനിയിൽ നിരവയറുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.അത് ആദ്യ കുഞ്ഞിന്റെ ഗർഭകാലത്തായിരുന്നു.ബിക്കിനി ധരിച്ച് നിറവയറില്‍ കൈവച്ചു നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലിസ ആദ്യമായി താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ലോകത്തോടു പറഞ്ഞത്. പിന്നീട് നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ മടിക്കരുതെന്ന സന്ദേശമുയര്‍ത്തി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായൊരു ചിത്രവും ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു.
lisa haydon shared her hot photos
