Connect with us

സൽമാൻ ഖാന് ബിഗ് ബോസ്സ് 13 പണിയായോ?;താരത്തിൻറെ മുംബൈയിലെ വീടിനു വൻ സുരക്ഷ!

Bollywood

സൽമാൻ ഖാന് ബിഗ് ബോസ്സ് 13 പണിയായോ?;താരത്തിൻറെ മുംബൈയിലെ വീടിനു വൻ സുരക്ഷ!

സൽമാൻ ഖാന് ബിഗ് ബോസ്സ് 13 പണിയായോ?;താരത്തിൻറെ മുംബൈയിലെ വീടിനു വൻ സുരക്ഷ!

ഏറെ കുറെ ഇന്ത്യയിൽ റിയാലിറ്റി ഷോകൾക്കാണ് റേറ്റിംഗ് കൂടുതലായി ഉണ്ടാകാറുള്ളത്. കൂടുതലായും ആരാധക പിന്തുണയുള്ളത് റിയാലിറ്റി ഷോകൾക്കാണ്.എന്നാൽ പറയുകയാണെങ്കിൽ വിമർശകർ കൂടുതലുള്ളതും ഇതിനു തന്നെയാണ്.കുറച്ചു കാലങ്ങളായി വിവാദങ്ങളും പ്രശ്‌നങ്ങളും ഒക്കെയാണ് കേൾക്കാൻ കഴിയുന്നത് പ്രത്യകം എടുത്തുപറഞ്ഞാൽ അതിൽ മുന്നിട്ടു നിൽക്കുന്നത് ബിഗ് ബോസ് ആണ്.ഇതിലെ പ്രേശ്നങ്ങളൊക്കെയും വലിയ വിവാദമായി മാറാറുണ്ട്.

ടെലിവിഷൻ റിയാലിറ്റി ഷോകളുടെ കണക്കുകൾ നോക്കിയാൽ ഇന്ത്യയിൽ തന്നെ ഏറ്റവും റേറ്റിംഗുള്ള ഷോ ബിഗ് ബോസ് ആയിരിക്കും ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി മലയാളമടക്കം ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സല്‍മാന്‍ ഖാന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം പതിപ്പാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നത്.ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ്സ് സീസൺ 13ലെ പുതിയ കൺസെപ്റ്റ് ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നടനും പരിപാടിയുടെ അവതാരകനുമായ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു മുന്നിൽ ശക്തമായ പ്രതിഷേധം. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ഹിന്ദു സംഘടനയായ കർണി സേനയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് വസതിക്കു പുറത്താണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.പരിപാടിയിൽ അടുത്തിടെ ഉൾപ്പെടുത്തിയ ബെഡ് ഫ്രണ്ട്സ് ഫോർ എവർ എന്ന ആശയം ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അതിനാൽ പരിപാടി നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അശ്ലീലതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു കർണി സേന ഉൾപ്പെടെ നിരവധി സംഘടനകൾ ഈ ആശയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ താരത്തിന്റെ വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചെന്നും ഇപ്പോൾ സ്ഥിതി സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തയച്ചിരുന്നു. ഷോ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ സാമൂഹിക ധാർമികതയെ ബാധിക്കുന്നുവെന്നും എംഎൽഎ നന്ദ് കിഷോർ ഗുർജർ എഴുതിയ കത്തിൽ പറയുന്നു.

about salman khan and big boss

More in Bollywood

Trending

Recent

To Top