Malayalam
ഇവിടെ ആരും നോര്‍മല്‍ അല്ല, ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല, മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല; ലെന
ഇവിടെ ആരും നോര്‍മല്‍ അല്ല, ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല, മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല; ലെന
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ വാക്കുകള്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചില പ്രസ്താവനകള്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്ന് അവകാശപ്പെട്ട താരം, താന്‍ കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നു എന്ന് പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നത്. പിന്നാലെ ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ലെന കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. ഇവിടെ ആരും നോര്‍മല്‍ അല്ല എന്നാണ് ലെന പറയുന്നത്.
‘ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാം’ എന്നാണ് ലെന പറയുന്നത്.
അതേസമയം, താന്‍ എഴുതിയ പുസ്തകമായ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ മലയാളത്തിലും പ്രസിദ്ധീകരിക്കുമെന്നും ലെന പറഞ്ഞു. പുസ്തകം ഓരോരുത്തരുടെയും കഥയാണ്. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞു. പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട് എന്നും ലെന വ്യക്തമാക്കി. അതേസമയം, താന്‍ ആരാണെന്ന് അറിയാന്‍ വര്‍ഷങ്ങളോളം നടത്തിയ യാത്രയെ കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത് ലെന മുമ്പ് പറഞ്ഞിരുന്നു.
തന്റെ 23ാം വയസില്‍ മഷ്‌റൂം പരീക്ഷിച്ചിട്ടുണ്ടെന്നാണ് മുമ്പ് ലെന പറഞ്ഞത്. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൊടൈക്കനാലില്‍ പോയാണ് മഷ്‌റൂം പരീക്ഷിക്കുന്നത്. അതിനു ശേഷം കൊടൈക്കനാലിലെ കാട്ടില്‍ ഇരുന്ന് ധ്യാനിച്ചെന്നും ലെന പറഞ്ഞു. ’20കളില്‍ ഞാന്‍ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലില്‍ പോയി മഷ്‌റൂം കഴിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ മഷ്‌റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുന്‍പ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്‌റൂം കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്. മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്. ലെന പറഞ്ഞു.
ഇപ്പോഴത്തെ ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിന്‍ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരില്‍ നിരവധി പേരാണ് സൈക്കഡലിക്‌സിനെക്കുറിച്ച് മോശം പറയുന്നതെന്നും ലെന പറയുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)