Connect with us

കൂട്ടക്കൊലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്, നിങ്ങളുടെ തൊണ്ടയില്‍ നിന്ന് കേട്ട ഏറ്റവും ഭീകരമായ അപശ്രുതി; വിമര്‍ശനവുമായി എഴുത്തുകാരന്‍

Malayalam

കൂട്ടക്കൊലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്, നിങ്ങളുടെ തൊണ്ടയില്‍ നിന്ന് കേട്ട ഏറ്റവും ഭീകരമായ അപശ്രുതി; വിമര്‍ശനവുമായി എഴുത്തുകാരന്‍

കൂട്ടക്കൊലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്, നിങ്ങളുടെ തൊണ്ടയില്‍ നിന്ന് കേട്ട ഏറ്റവും ഭീകരമായ അപശ്രുതി; വിമര്‍ശനവുമായി എഴുത്തുകാരന്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത വാനമ്പാടി കെഎസ് ചിത്രയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ശ്രീചിത്രന്‍ എംജെ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീചിത്രന്‍ വിമര്‍ശനം ഉന്നയിച്ചത്. എണ്ണമറ്റ കൂട്ടക്കൊ ലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രന്‍ പറയുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ;

കെഎസ് ചിത്ര തന്റെ രാമക്ഷേത്ര ആശംസ അവസാനിപ്പിക്കുന്നത് ലോക സമസ്താ സുഖിനോ ഭവന്തു എന്ന സൂക്തത്തിലാണ്.

പ്രിയപ്പെട്ട വാനമ്പാടീ,

അഞ്ചു തിരിയിട്ട ദീപങ്ങളുമായി താങ്കള്‍ സ്വാഗതം ചെയ്യുന്ന ഈ ജനുവരി 22ലെ രാമ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മുന്‍പൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു. 1948 ഡിസംബറില്‍ അവിടെ കുറച്ചുപേര്‍ കടന്നു കയറി. അതിനകത്ത് ഒരു ബാലരാമ വിഗ്രഹം വെച്ചു. ഭവതി പറഞ്ഞ സര്‍വ്വചരാചരങ്ങളുടെയും സുഖം ഉണ്ടല്ലോ, അയോധ്യയിലെ മുസ്ലീങ്ങളുടെ സുഖം അന്ന് അവസാനിച്ചു.

ക്രമേണ ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും. 1992 ഡിസംബര്‍ ആറിന് സര്‍വ്വചരാചരങ്ങളുടെയും സുഖത്തിനായി ഇന്ന് അമ്പലം പണിഞ്ഞവര്‍ തന്നെ ആ പള്ളി കല്ലോട് കല്ല് തകര്‍ത്തു കളഞ്ഞു. അടുത്തവര്‍ഷം മുതല്‍ ഇതേ സമസ്ത ലോക സുഖകാംക്ഷികള്‍ ഡിസംബര്‍ 6 വിജയദിനമായി ആഘോഷിച്ചു. പിന്നീട് ഇന്ത്യയില്‍ എണ്ണമറ്റ കൂട്ടക്കൊലകളുടെ ചരിത്രം പിറന്നു.

ആ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്. എല്ലാ വാനമ്പാടിയുടെയും സംഗീതത്തില്‍ താന്‍ പറക്കുന്ന ആകാശത്തിന്റെ അന്തരീക്ഷമുണ്ട്. അതുകൊണ്ട് ലോകത്തെങ്ങും സംഗീതം തനിക്ക് ചുറ്റുമുള്ള ചരിത്രത്തിന്റെ അന്തരീക്ഷം തിരിച്ചറിയുന്ന വാനമ്പാടികളെ സൃഷ്ടിക്കുന്നു.

എന്നാല്‍ നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിര്‍ത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല. വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയില്‍ പാടുന്ന നിങ്ങളുടെ തൊണ്ടയില്‍ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയില്‍ അനുശോചനങ്ങള്‍.

ഇതില്‍ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഇഷ്ട്ടപെട്ട ദൈവത്തിന്റെ ദൈവത്തിന്റെ പ്രതിഷ്ഠ ദിവസം ദീപം തെളിയിക്കണമെന്ന് പറഞ്ഞത് വര്‍ഗീയ ആണെന്ന് പറയുന്നത് എത്ര ഭീകര അവസ്ഥയാണ്. സുഡാപ്പികളുടെ കാശും വാങ്ങി കമ്മിയുടെ അടിമപ്പണി ചെയ്തും ജീവിക്കുന്ന ഇവനൊക്കെ നാളെ അമ്പലത്തില്‍ പോകുന്നവരെ വെടിവച്ചു കൊല്ലാന്‍ വരെ പറഞ്ഞെന്നിരിക്കും അത്രക്ക് വിഷമാണ് ഇവന്‍’.

‘ആയിരക്കണക്കിന് മനുഷ്യരുടെ ചോര ചിന്തിയ, രാജ്യത്തിന്റെ മതേതര സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ ഒരു നിര്‍മ്മിതിയുടെ ഉദ്ഘാടന പരസ്യത്തിന് ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു..’ എന്ന് തള്ളാനും… ചില്ലറ ഉളുപ്പൊന്നും പോരാ!!’. ‘ചിത്ര യെ ജീവനാണ് ഒരുപാട് ഇഷ്ടം പക്ഷെ അവരുടെ ഈ പോസ്റ്റ് അലോസര പെടുത്തിയിരുന്നു….. എന്താ ചെയ്യാ….. ശോഭന യുടെ കാര്യം പറഞ്ഞ പോലെ ചരിത്രം തീര്‍ത്തും അവര്‍ക്ക് അന്യ മായത് കൊണ്ടാവാം…… നിലവിലെ രാജ്യത്തിന്റെ സാമൂഹിക സ്ഥിതി….വര്‍ഗീയത വളര്‍ത്തിയെടുക്കാന്‍ ത്വരിത പെടുന്ന ഭരണ കൂടം….. എല്ലാത്തിലും ഉള്ള അജ്ഞത കൊണ്ടാവാം’. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Malayalam

Trending

Recent

To Top