Malayalam Breaking News
പ്രായം കടത്തിവെട്ടുന്ന അതിഗംഭീര ഫോട്ടോഷൂട്ട് ;വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ !!!
പ്രായം കടത്തിവെട്ടുന്ന അതിഗംഭീര ഫോട്ടോഷൂട്ട് ;വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ !!!
വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും സൗന്ദര്യം കൊണ്ടും ശ്രദ്ധേയയായ നടിയാണ് ലെന. ഓരോ ദിവസം കഴിയുംതോറും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി വിസ്മയിപ്പിക്കുന്നത് പോലെയാണ് നടി ലെനയും. പഴയതിനേക്കാള്‍ പ്രായം കുറവായിട്ടാണ് ലെനയെ കണ്ടാല്‍ തോന്നുകയുള്ളുവെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ഇക്കാരണത്താല്‍ മലയാളത്തിലെ ലേഡി മമ്മൂട്ടി എന്ന് ലെന പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്. കാലങ്ങള്‍ എത്ര കഴിഞ്ഞാലും സൗന്ദര്യത്തില്‍ യാതൊരുവിധ മാറ്റവുമില്ലാതെ അതീവ സുന്ദരിയായി തുടരുകയാണ് നടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. എല്ലാം ഒന്നിനൊന്ന് മികവുറ്റ ചിത്രങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം.
ഇതുവരെ ആരും അധികം കാണാത്തൊരു സ്റ്റൈലിലായിരുന്നു ഇത്തവണ നടിയെത്തിയത്. മുറിച്ചിട്ട മുറിയും ആഭരണങ്ങളും പരമ്പരാഗതമായ ലെഹങ്കയായിരുന്നു ധരിച്ചിരുന്നത്. എല്ലാം കിടിലനായിരിക്കുകയാണ്.
ഈ ചിത്രങ്ങളിലും നടിയ്ക്ക് പ്രായം കുറച്ചേ പറയുകയുള്ളു എന്നതാണ് ശ്രദ്ധേയം. നേരത്തെ സോഷ്യല്‍ മീഡിയ വഴി നടന്ന 10 ഇയര്‍ ചലഞ്ചില്‍ ലെനയും പങ്കെടുത്തിരുന്നു.
സോഷ്യല്‍ മീഡിയ പേജിലൂടെ ലെന തന്നെയാണ് പത്ത് വര്‍ഷം മുന്‍പത്തെയും ഈ വര്‍ഷത്തെയും ചിത്രങ്ങള്‍ പങ്കുവെച്ചത്. 2009 മുതല്‍ 2019 വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
അതിന് സാധാരണ പോലെ തന്നെ ജീവിച്ചാല്‍ മതിയെന്നായിരുന്നു നടി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
lena latest photoshoot
