Malayalam
12 വയസ്സ് മുതലുള്ള പ്രണയത്തിനൊടുവിൽ വിവാഹം; രണ്ട് പേരുടെ സമ്മതത്തോടെ വിവാഹ മോചനം; ലെനയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്!
12 വയസ്സ് മുതലുള്ള പ്രണയത്തിനൊടുവിൽ വിവാഹം; രണ്ട് പേരുടെ സമ്മതത്തോടെ വിവാഹ മോചനം; ലെനയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്!
പ്രേക്ഷകരുടെ പ്രിയ താരമാണ് ലെന. സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്
കരിയറില്‍ ബോള്‍ഡായ തീരുമാങ്ങള്‍ എടുത്തിരുന്ന ലെന സ്വന്തം ജീവിതത്തിലും ബോള്‍ഡായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഒരിടയ്ക്ക് വച്ച് സമൂഹമാധ്യമങ്ങളിലാകെ ഉയര്‍ന്നിരുന്ന ചോദ്യമായിരുന്നു ലെന വിവാഹിതയാണോ എന്നത്. എന്നാല്‍ ഇത് ഉയര്‍ന്ന വന്നിരുന്നത് താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സാധാരണയായി ഉണ്ടാകുന്ന ഗോസ്സിപ്പ് വര്‍ത്തകളുടെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയായിരുന്നു ലെന ഏറെ നാളത്തെ പ്രണയത്തി നൊടുവില്‍ വിവാഹം ചെയ്തത്. അതോടൊപ്പം താരം തന്നെ 12 വയസ്സ് മുതല്‍ ആരംഭിച്ച പ്രണയ ദാമ്ബത്യജീവിതത്തിന്റെ അവസാനവും എങ്ങനെ എന്ന് വെളിപ്പെടുത്തി.
ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴായിരുന്നു ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നുള്ളതാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും.
ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചു സിനിമ ചെയ്യാനുള്ള ആലോചനയും ഉണ്ട്. ജീവിതത്തില്‍ തെറ്റും ശെരിയും ഇല്ല. ട്രെയ്ല്‍സ് ആന്‍ഡ് ഇറേസ് അല്ല. ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല.
അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങള്‍ ആയിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയമായിരുന്നു കല്യാണം ആ സമയത്ത് തന്നെ ഡിവോഴ്സ് ചെയ്തു.
വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ല എന്നും ലെന പറഞ്ഞു. ഒരു നടിക്ക് സമൂഹത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടെന്നും പേരുവച്ച് അവര്‍ അറിയപ്പെടുന്നതും സമ്ബാദിക്കുന്നതും കൊണ്ടാണ് ഇതെന്നും ലെന പറയുന്നു.
അപ്പോഴും കീഴടങ്ങി നില്ക്കാന് കഴിയില്ലെന്നും ജീവന് തുല്യം പ്രണയിച്ചത് വെറുതെ ആയെങ്കിലും ഇനി ഒരു പ്രണയം സംഭവിച്ചു കൂടാ എന്നും ഇല്ല. പക്ഷേ എന്റെ ജീവിതം മുഴുവനായും സിനിമയുമായി കണക്ട് ചെയ്തതാണ് എന്നും പ്രണയത്തെ കുറിച്ച് ആലോചിക്കാന്‍ മൂഡ് ഇല്ല എന്നും ലെന പറഞ്ഞു.
