Actress
മരിക്കുന്നത് വരെ എന്നോടൊപ്പം ഉണ്ടാകും എന്നുറപ്പുള്ളത് ഇത് ഒന്നുമാത്രമാണ് വിവാഹം കഴിക്കാത്തതും അതുകൊണ്ട് തന്നെ : ലക്ഷ്മി ഗോപാല സ്വാമി
മരിക്കുന്നത് വരെ എന്നോടൊപ്പം ഉണ്ടാകും എന്നുറപ്പുള്ളത് ഇത് ഒന്നുമാത്രമാണ് വിവാഹം കഴിക്കാത്തതും അതുകൊണ്ട് തന്നെ : ലക്ഷ്മി ഗോപാല സ്വാമി
മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാള സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി.ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ലക്ഷ്മി ഗോപാല സ്വാമി സിനിമയിലേക്ക് എത്തിയതും നൃത്തത്തെ നെഞ്ചോട് ചേർത്തുകൊണ്ടാണ്. ഇപ്പോൾ നൃത്തത്തിന് തന്റെ ജീവിതത്തിലുള്ള പങ്കിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി .
നൃത്തം ഉള്ളില്‍ തന്നെ ഉള്ളതാണ്. അത് എങ്ങും പോവില്ല. ഇടയ്ക്ക് ചില ഗ്യാപ്പൊക്കെ വന്നിരുന്നുവെങ്കിലും ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്ന് ലക്ഷ്മി പറയുന്നു.ഒരുപാട് ഗുരുക്കന്മാരുടെ കീഴില്‍ നൃത്തപഠനം നടത്താന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ കാര്യങ്ങളും ശൈലിയുമാണ് ഓരോരുത്തരും പഠിപ്പിച്ചത്. എന്റെ കണ്ണുകള്‍ അഡീഷണല്‍ അഡ്വാന്റേജായി തോന്നിയിട്ടുണ്ട്. അത് ദൈവത്തിന്റെ സമ്മാനമാണ്. ഞാന്‍ എന്ത് ആലോചിച്ചാലും അത് എന്റെ കണ്ണുകളില്‍ വരും. ചെറിയ എക്സ്പ്രഷന്‍സിലൂടെ നമുക്ക് ഈസിയായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച് കാണിച്ചാലും സ്ക്രീനില്‍ അത് വലുതായി വരും. എക്സ്പ്രഷന്‍ ഉള്ളില്‍ നിന്ന് വരണം, അതാണ് കണ്ണുകളില്‍ പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
റിയലായി ചെയ്യുമ്പോള്‍ അത് നമുക്ക് ഫീലാവും. ഡാന്‍സും അഭിനയവും പരസ്പരപൂരകങ്ങളാണ്. കുറേ വ്യത്യാസങ്ങളുമുണ്ട്. രണ്ടിലേക്കും ട്വിസ്റ്റ് ചെയ്യാന്‍ പറ്റണം. ഡാന്‍സ് ചെയ്യുമ്പോള്‍ ഓഡിയന്‍സിനെക്കുറിച്ചും പുറത്തേക്കുള്ള വഴികളും അവിടെയുള്ള ലൈറ്റ്, മ്യൂസിക്ക് സിസ്റ്റവുമെല്ലാം നമുക്ക് അറിയാന്‍ പറ്റും. അഭിനയമാവുമ്പോള്‍ കണ്ടിന്യൂറ്റി നിലനിര്‍ത്താന്‍ പറ്റണം.
ഡാന്‍സില്‍ എനിക്കൊരു ഡിസിപ്ലിനുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അതെനിക്ക് ഗുണകരമായിരുന്നു. കൃത്യസമയം പാലിക്കാനും, വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനുമെല്ലാം എനിക്ക് കഴിഞ്ഞു..സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം മുന്നോട്ട് പോവുന്നത്. വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞിരുന്നു. ഈ പ്രായത്തില്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു പങ്കാളി വരികയാണെങ്കില്‍ വിവാഹിതയാവുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് എന്റേതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ ഇഷ്ടമാണ് പേരന്‍സിന്റെയും ഇഷ്ടം. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ എനിക്കുണ്ട്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയില്‍ അരങ്ങേറിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, മാമ്പഴക്കാലം, ബോയ്ഫ്രണ്ട്, കീര്‍ത്തിചക്ര, പരദേശി, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പകല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ സംവിധായകന് ഓക്കെ പറയുന്നത് വരെ ടെന്‍ഷനാണ്. ചെയ്തത് ശരിയാണോ എന്ന സംശയം എപ്പോഴും ഉണ്ടാവാറുണ്ട്. ജയറാം തന്നെ ഡൗട്ട് റാണി എന്ന് വിളിച്ച് കളിയാക്കാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു..
തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ബാംഗ്ലൂര്‍ സ്വദേശിയാണ്. മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അഭിനയത്തിനുപുറമെ നല്ല നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി
