Malayalam
ഒന്നര മാസമായി ഞാനെന്റെ മകളുടെ കൂടെയായിരുന്നു, തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് പറഞ്ഞ് ലേഖ ശ്രീകുമാര്‍
ഒന്നര മാസമായി ഞാനെന്റെ മകളുടെ കൂടെയായിരുന്നു, തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് പറഞ്ഞ് ലേഖ ശ്രീകുമാര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
14 വര്‍ഷത്തെ ലിവിങ് റ്റുഗദറിന് ശേഷമാണ് എംജി ശ്രീകുമാര്‍ ഭാര്യ ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയിലും ലേഖ സജീവമാണ്. ലേഖയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ലേഖ പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷമാണ് വൈറലായി മാറുന്നത്.
തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ചാണ് ലേഖ പുതിയ വീഡിയോയില്‍ പറയുന്നത്. ഒരു ഇടവേളക്ക് ശേഷം അമേരിക്കന്‍ യാത്രയെന്ന ക്യാപ്ഷനോടെയായാണ് ലേഖ ശ്രീകുമാര്‍ വീഡിയോ പങ്കുവെച്ചത്. ടൈംസ് സ്ക്വയറില്‍ നിന്നായിരുന്നു ലേഖ വീഡിയോയില്‍ സംസാരിച്ചത്. ഓണത്തിന് മാവേലി വരുന്നത് പോലെ എന്നൊക്കെ നിങ്ങളെന്റെ വീഡിയോയെക്കുറിച്ച് വിചാരിക്കുന്നുണ്ടാവും എന്ന് ലേഖ സെല്‍ഫ് ട്രോളടിക്കുന്നുണ്ട്. പിന്നാലെ താരം വിശേഷങ്ങളിലേക്ക് കടക്കുകയാണ്.
ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നുവെന്നാണ് വീഡിയോയില്‍ ലേഖ പറയുന്നത്. ഇപ്പോള്‍ ശ്രീക്കുട്ടന് ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായെത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുണ്ട്. എനിക്കേറ്റവും ഇഷ്പ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്ന് പറയുന്ന ലേഖ വീഡിയോയില്‍ നില്‍ക്കുന്നത് ടൈംസ് സ്ക്വയറിലാണ്. ഇവിടെ വന്നാല്‍ ഈ സ്ഥലത്ത് വരാതെ താന്‍ പോകാറില്ലെന്നാണ് ലേഖ പറയന്നത്. പലതരം ആളുകള്‍, രുചിഭേദങ്ങള്‍. നമുക്ക് റിലാക്സ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ്. പല തരത്തിലുള്ള ഹെയര്‍ കളേഴ്സ് കാണണമെങ്കില്‍ ഇവിടെത്തന്നെ വരണമെന്നും അവര്‍ പറയുന്നത്.
സ്ട്രീറ്റ് ഫുഡിന് പ്രശസ്തമായ സ്ഥലത്തു നിന്നും നല്ല ഭക്ഷണം കഴിക്കാമെന്ന് കരുതിക്കൂടിയാണ് ഇവിടേക്ക് വന്നതെന്നും ലേഖ പറയുന്നുണ്ട്. അതേസമയം, നിങ്ങളാരും എന്നെ മറന്നിട്ടില്ലല്ലോ അല്ലേ, നിങ്ങളെപ്പോഴും കൂടെക്കാണുമെന്ന അഹങ്കാരവും വിശ്വാസവും എനിക്കുണ്ടെന്നും ലേഖ പറയുന്നു. ഇതിനിടെയാണ് വീഡിയോയിലേക്ക് എംജി ശ്രീകുമാര്‍ കടന്നു വരുന്നത്.
എംജി ശ്രീകുമാര്‍ ന്യൂയോര്‍ക്കിലേക്ക് വന്നത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. ഒരു മാസത്തോളം ഇവിടെയുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. എപ്പോ വന്നാലും പുതുമയുള്ള സ്ഥലമാണ്. അതുപോലെ ഒത്തിരി സ്വാതന്ത്ര്യമുണ്ട്. റോഡിലൂടെയൊക്കെ ഇങ്ങനെ നടന്നുപോവാമെന്നും എംജി സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. വീഡിയോ എടുക്കുന്ന കൂട്ടുകാരനേയും എംജി പരിചയപ്പെടുത്തുന്നുണ്ട്. കൂട്ടുകാരനായ ഷിജോ പൗലോസാണ് വീഡിയോ എടുക്കുന്നത്. ഞാനെപ്പോ വന്നാലും ഷിജോയെ കൂടെക്കൂട്ടാറുണ്ട്. നാട്ടില്‍ ആണെങ്കില്‍ താന്‍ ഷിജോയുടെ കൂടെയായിരിക്കും, തങ്ങള്‍ അത്ര അടുത്ത സുഹൃത്തുക്കളാണെന്നും എംജി പറയുന്നു.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലേഖയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ആരാധകര്‍ സന്തോഷം അറിയിക്കുന്നുണ്ട്. വീഡിയോയിലേക്ക് എംജി വന്നതോടെ എനര്‍ജി കൂടിയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചതിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇരുവരും ഒരുമിച്ച് കണ്ടതിലും സോഷ്യല്‍ മീഡിയ സന്തോഷം അറിയിക്കുന്നുണ്ട്.
അടുത്തിടെ മകളെ കുറിച്ചും ലേഖ വാചാലയായിരുന്നു. ”ശ്രീകുട്ടന് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി”, എന്നാണ് വിവാദങ്ങള്‍ക്ക് ലേഖ പ്രതികരിച്ചത്. ഞാന്‍ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു എന്ന ക്യാപ്ഷന്‍ അടങ്ങിയ ഒരു ചിത്രമാണ് ലേഖ പങ്കുവച്ചത്. ഒപ്പം എല്ലാ മാതൃദിനത്തിനും, പെണ്കുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അവധിക്കാലങ്ങളില്‍ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട്.
