Malayalam
ജീവിതത്തിലെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തന്ന മനുഷ്യനാണ്, ഭർത്താവ് എന്ന നിലയിൽ താൻ എന്ത് ആഗ്രഹിച്ചുവോ അതിനപ്പുറമാണ് ശ്രീക്കുട്ടൻ; ലേഖ ശ്രീകുമാർ
ജീവിതത്തിലെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തന്ന മനുഷ്യനാണ്, ഭർത്താവ് എന്ന നിലയിൽ താൻ എന്ത് ആഗ്രഹിച്ചുവോ അതിനപ്പുറമാണ് ശ്രീക്കുട്ടൻ; ലേഖ ശ്രീകുമാർ
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അടിച്ചുപൊളി ഗാനങ്ങൾ, മെലഡികൾ, ക്ലാസിക്കൽ ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ തുടങ്ങി ഏത് തരത്തിലുള്ള ഗാനങ്ങളും അനായാസം പാടാനുള്ള അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. കെജെ യേശുദാസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കേട്ടിട്ടുള്ള ശബ്ദം എം.ജി ശ്രീകുമാർ എന്ന ഗായകന്റേതാണ്.
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ എം.ജി ശ്രീകുമാർ എന്ന ഗായകന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആദ്യമായി കിട്ടിയ നാഷണൽ അവാർഡ് ഗാനത്തിന് സംഗീതം ചെയ്തത് രവീന്ദ്രൻ മാസ്റ്ററായിരുന്നു. രണ്ടാമത് പുരസ്‌കാരം കിട്ടിയ ഗാനം ചെയ്തത് മോഹൻ സിതാരയായിരുന്നു. അതുപോലെ തന്നെ എം.ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തി ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. തങ്ങളുടെ വിശേഷങ്ങളെല്ലാം പറഞ്ഞ് ഇരുവരും രംഗത്തെത്താറുമുണ്ട്.
തങ്ങളുടെ പ്രണയകഥ എംജി ശ്രീകുമാറും ലേഖയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇപ്പോഴും മോശമായി സംസാരിക്കുന്നവർക്ക് മറുപടി നൽകുകയാണ് ലേഖ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായയിരുന്നു ലേഖ. തീരെ ചെറുപ്പത്തിലല്ല ഞങ്ങൾ കല്യാണം കഴിക്കുന്നത്. ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. രണ്ട് സൈഡിലും വെൽ സെറ്റിൽഡ് ആയിരുന്നു.
ഒരു ആവശ്യങ്ങൾക്കും വേണ്ടിയല്ല, പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേൾക്കുമ്പോൾ വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി എന്ന് പറയും. ഇവിടെ നമ്മൾ മാത്രമേ ഉളളൂവോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?” എന്നാണ് ലേഖ ചോദിക്കുന്നത്. ഇനി ആരെയാണ് ഭയപ്പെടേണ്ടത്. ദൈവത്തെ ഒഴിച്ച് ആരേയും ഭയപ്പെടേണ്ടതില്ല. ഇത്രയും പ്രായമായി. മകളുടെ കല്യാണം കഴിഞ്ഞു. കണ്ണൂരുകാരനാണ് കല്യാണം കഴിച്ചത്. ഇതെല്ലാം നാട്ടുകാർക്ക് അറിയാം.
നമ്മുടെ ജീവിതത്തിൽ എല്ലാം വെൽ സെറ്റിൽഡ് ആണ്. ഇനി ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നമ്മൾ നമ്മളുടെ ജോലിയുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം പാട്ടുമായി പോകുന്നു. പക്ഷെ ചില ആളുകൾക്ക് ഭയങ്കര വിഷമമാണ് എന്നും ലേഖ പറയുന്നു. ഇനിയും കമന്റ് എഴുതിക്കോളൂ. പക്ഷെ എന്നെ വിഷമിപ്പിക്കാമെന്നോ ശ്രീക്കുട്ടനെ വിഷമിപ്പിക്കാമെന്നോ വിചാരിച്ചാൽ നടക്കത്തില്ല. 40 ലധികം വർഷമായി. ഇനിയും നമ്മളെ വിഷമിപ്പിക്കാൻ പറ്റുമോ? ഒരു കാലം വരെയല്ലേ പേടിപ്പിക്കാൻ പറ്റൂവെന്നാണ് ലേഖ കമന്റുകളെക്കുറിച്ച് പറയുന്നത്.
അതേസമയം, താൻ 2025 മുതൽ ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിനെക്കുറിച്ചും ലേഖ സംസാരിക്കുന്നുണ്ട്. ഞങ്ങളെക്കുറിച്ച് വളരെ മോശമായി ഒരു സ്ത്രീ എഴുതി. അവർ മദ്രാസുകാരിയാണ്. അവർക്കെതിരെ ഞാൻ കേസ് കൊടുത്തു. അവർ മാപ്പ് പറഞ്ഞു. ഒരു എപ്പിസോഡ് കൊണ്ട് അവർ ജീവിക്കട്ടെ എന്ന് കരുതി. രണ്ടാമത്തേതും മൂന്നാമത്തേതുമായി. മൂന്നാമത്തേത് ആയപ്പോൾ പരാതി കൊടുത്തു. ഇനി എന്നെക്കുറിച്ച് മോശമായി ആര് പറഞ്ഞാലും ഞാൻ പ്രതികരിക്കും എന്നാണ് ലേഖ പറയുന്നത്.
ഭർത്താവ് എന്ന നിലയിൽ താൻ എന്ത് ആഗ്രഹിച്ചുവോ അതിനപ്പുറമാണ് ശ്രീക്കുട്ടൻ എന്നാണ് ലേഖ പറയുന്നത്. എന്റെ എല്ലാ ആഗ്രഹങ്ങളും അറിഞ്ഞു ചെയ്യുന്ന വ്യക്തിയാണെന്നും ലേഖ പറയുന്നു. തന്നെ ഞെട്ടിച്ചൊരു അനുഭവവും ലേഖ പങ്കുവെക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ ഞാൻ ശ്രീക്കുട്ടനോട് ഒരു കാര്യം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്, നടക്കുമോ എന്നറിയില്ല. ഭയങ്കര ഇഷ്ടമുള്ള ഒരു സാധനം വാങ്ങിക്കാനാണ്. മൂന്ന് വർഷം മുമ്പ് ന്യൂയോർക്കിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു സ്‌റ്റോറിൽ കയറി എനിക്ക് ആ സാധനം വാങ്ങിത്തന്നു. ജീവിതത്തിൽ ഒരിക്കലും അത് വാങ്ങാൻ പറ്റുമെന്ന് ഞാൻ കരുതിയിരുന്നതല്ല. ഞാൻ ശരിക്കും കരയുകയായിരുന്നു. ജീവിതത്തിലെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തന്ന മനുഷ്യനാണ്.” എന്നാണ് ലേഖ പറയുന്നത്.
ശ്രീകുമാർ തന്നെ വിവാഹത്തിന് പ്രൊപ്പോസ് ചെയ്ത ദിവസം ഒരിക്കലും മറക്കില്ലെന്നാണ് ലേഖ പറയുന്നത്. ഒരുപാട് പ്രശ്‌നങ്ങളാണ് അതിനാൽ ഇത് വേണ്ട എന്ന് പറഞ്ഞ് ഞാൻ യുഎസിലേക്ക് തിരികെ പോയി. നാല് മാസം ഇവിടെ നിന്നും വിട്ടു നിന്നു. അദ്ദേഹത്തിന് വേറൊരു കല്യാണം ആകട്ടെ എന്ന് കരുതി. ഒരു ദിവസം എന്നെ വിളിച്ച് നീ എത്ര മാസം മാറി നിന്നാലും ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും എന്നു പറഞ്ഞുവെന്നാണ് ലേഖ ഓർക്കുന്നത്.
കുഞ്ഞുങ്ങൾ വേണ്ട എന്ന് തങ്ങൾ നേരത്തെ നിശ്ചയിച്ചതാണെന്നും ലേഖ പറയുന്നുണ്ട്. അതേസമയം ഞാനും ശ്രീക്കുട്ടനും പരസ്പരം മക്കളാണെന്നും ലേഖ പറയുന്നുണ്ട്. എന്നാൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അലോസരപ്പെടുത്താറില്ല. ഇതാണ് സത്യം. നിങ്ങൾക്ക് ഉൾക്കൊള്ളാമെങ്കിൽ ഉൾക്കൊള്ളാം. ഇല്ലെങ്കിൽ കള്ളമാണെന്ന് പറയാമെന്നും ലേഖ പറയുന്നു.
സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള സൈബർ ആക്രമണങ്ങളും ലേഖയും ശ്രീകുമാറും നേരിടാറുണ്ട്. വിവാഹം കഴിഞ്ഞ് 45 വർഷത്തോളമായിട്ടും സോഷ്യൽ മീഡിയയുടെ കമന്റുകൾക്ക് അവസാനമില്ലെന്നാണ് ലേഖ പറയുന്നത്. അതേസമയം തങ്ങളെക്കുറിച്ച് സ്ഥിരമായി മോശം കമന്റിട്ട രണ്ട് സ്ത്രീൾക്കെതിരെയും ലേഖ രംഗത്തെത്തുന്നുണ്ട്.
”കമന്റുകൾ നോക്കാറില്ല. നമ്മുടെ ഇഷ്ടപ്പെടുന്ന കുറേ പേർ മെസേജ് അയക്കാറുണ്ട്. തിരുവനന്തപുരത്ത് ഒരു സ്ത്രീയുണ്ട്. വളരെ വലിയൊരു പേരാണ്. വളരെ മോശം കമന്റുകളാണ് സ്ഥിരമായി എനിക്കിടാറുള്ളത്. പിന്നെ കൊല്ലത്തു നിന്നുള്ള സ്ത്രീ. ഈ രണ്ട് വ്യക്തികളോടുമായി പറയുകയാണ്, ദയവായി എന്നെയോ എന്റെ ഭർത്താവിന്റെയോ ഫോട്ടോകളിൽ നല്ലതും പറയണ്ട ചീത്തയും പറയണ്ട. ഇനി എന്തെങ്കിലും പറഞ്ഞാൽ നിയമപരമായി നേരിടും. കേട്ടിരിക്കില്ല” എന്നാണ് ലേഖ പറയുന്നത്.
അവരുടെ വീടൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. അവർ എന്താണെന്നും അറിയാമെന്നും ലേഖ പറയുന്നു. അതേസമയം താൻ രണ്ട് പേരേയും കണ്ടിട്ടു പോലുമില്ലെന്നും ലേഖ പറയുന്നു. അവർക്ക് ചെറുപ്പകാലത്ത് എന്തെങ്കിലും ആഗ്രഹമുണ്ടാവുകയും അത് നടക്കാതെ പോവുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഞങ്ങളുടെ മെക്കിട്ട് കേറാൻ വരരുതെന്നാണ് ലേഖ അവരോടായി പറയുന്നത്.
എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളിൽ എത്താറുള്ളത്. ശ്രീകുമാറിനോടൊപ്പം എപ്പോഴും ലേഖയും കൂടെ ഉണ്ടാവാറുണ്ട്. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൂട്ടുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഭാര്യയെ അല്ലാതെ വേറൊരാളെ അങ്ങനെ കൊണ്ടുപോവാനാവുമോയെന്നാണ് അവരോട് ഞാൻ പറഞ്ഞതെന്നും ശ്രീകുമാർ പറഞ്ഞിരുന്നു.
യേശുദാസും പ്രഭ ചേച്ചിയും ആയിരുന്നു ആദ്യം പെയർ ആയി നടന്നിരുന്നത്. ഏത് പ്രോഗ്രാമിന് പോയാലും. ഞാനെന്റെ ഭാര്യയോടൊപ്പം നടക്കുമ്പോഴേക്കും ഭാര്യയെ എനിക്ക് പേടി ആണെന്നും പോവുന്നിടത്തെല്ലാം ഭാര്യയെയും കൊണ്ട് പോവുന്നെന്നും പരാതികളായിരുന്നു. എന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇവനെന്തേ വേറെ ജോലി ഇല്ലേ പോവുന്നിടത്തെല്ലാം അവളെയും കൊണ്ട് പോവുന്നെന്ന്. എന്റെ ചേട്ടൻ വരെ എന്നെ ചീത്ത വിളിച്ചിട്ടുണ്ട്.
പക്ഷെ ഇന്ന് ഞാൻ കാണുന്നത് 99 ശതമാനം സെലിബ്രറ്റീസും പോവുന്നിടത്തെല്ലാം അവരുടെ ഭാര്യമാരെ കൊണ്ട് പോവുന്നുണ്ട്. അതെന്താണ്. എനിക്കെന്റെ ഭാര്യയെ പേടിയല്ല, സ്‌നേഹമാണ്. അന്നും ഇന്നും എനിക്ക് സ്‌നേഹമാണ്. ഞങ്ങൾ പത്തിരുപ്പത്തഞ്ച് വർഷമായി പോവുന്നിടത്തെല്ലാം ഒരുമിച്ച് പോവുന്നതാണ്. പരസ്പരം ആശ്രയിക്കൽ എന്ന ഘട്ടത്തിലെത്തി. ഞാൻ പോവുമ്പോൾ എന്റെ കൂടെ ഭാര്യ ഇല്ലെങ്കിൽ ഒരു അസ്വസ്ഥത അനുഭവപ്പെടും. വിഷമങ്ങൾ പറയാനും തമാശകൾ പങ്കുവെക്കാനും എന്റെ കാര്യങ്ങൾ നോക്കാനും, ഒരു മാനേജരെ കൊണ്ട് നടക്കുന്നതിനേക്കാൾ എളുപ്പമാണ്. ഇപ്പോൾ എന്റെ ഭാര്യ ഇല്ലാതെ ഒരു സ്ഥലത്ത് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞു.
ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും, എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും”, എന്നാണ് ഒരിക്കൽ ശ്രീകുമാർ പറഞ്ഞത്.
എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം എന്നാണ് ലേഖയുടെ പക്ഷം.
