Social Media
സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ ശ്രീകുമാർ
സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ ശ്രീകുമാർ
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്.
ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്. സോഷ്യൽ മീഡിയയിലൂടെ ലേഖ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. രുചികരമായ വിഭവങ്ങളുടെയും യാത്രകളുടെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞാണ് ലേഖ സോഷ്യൽമീഡിയയിൽ എത്താറുള്ളത്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ പ്രണയം നിറഞ്ഞ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലേഖ. ഫോർട്ട് ഫ്ലോറിഡയിൽ എംജിയ്ക്കൊപ്പം സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ചിത്രമാണ് ലേഖ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ അതിവേഗത്തിൽ ആണ് വൈറലായത്. ഫേസ്ബുക്കിലും ഇതേ ചിത്രം ലേഖ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തിരുന്നു.
ഇരുവരും ഇപ്പോൾ ന്യൂയോർക്ക്, ഫ്ലോറിഡ എന്നിങ്ങനെയുള്ള ഇടങ്ങളിൽ അവധിക്കാല യാത്രയിലാണ്. തങ്ങൾ അവധി ആഘോഷിക്കാനുള്ള യാത്രയിലാണെന്ന് രണ്ട് ദിവസം മുമ്പ് വിജയ് യേശുദാസിനും ഭർത്താവ് എംജി ശ്രീകുമാറിനുമൊപ്പം ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ കുറിച്ചിരുന്നു. ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്.
ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ. അവധിക്കാല ആഘോഷങ്ങൾ… അവധിക്കാലം തുടങ്ങുന്നു എന്നാണ് അന്ന് ലേഖ കുറിച്ചത്. ഇരുവരുടെയും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ റൊമാൻസ് ഓവർലോഡഡ്… എന്നാണ് ആരാധകർ കുറിച്ചത്. ഊർമിള ഉണ്ണി അടക്കമുള്ള സെലിബ്രിറ്റികൾ ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തിയിരുന്നു.
15 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയിൽ വെച്ചായിരുന്നു വിവാഹം. ആയുർവേദ ചികിത്സയ്ക്കായി പോയിരുന്ന സമയത്ത് ഒരു അഭിമുഖം കൊടുത്തിരുന്നു. അന്ന് ഞങ്ങളുടെ ഫോട്ടോയും എടുത്താണ്. എംജി ശ്രീകുമാറും ലേഖയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലായിരുന്നു ക്യാപ്ഷൻ. അതുകഴിഞ്ഞ് അധികം വൈകാതെയായാണ് വിവാഹം നടന്നതെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു.
‘ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമർശനങ്ങൾ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങൾ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോൾ നമുക്ക് കുറേക്കൂടി പക്വത വരും.
ലിവിങ് റ്റുഗദർ ആർക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങൾ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കിൽ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്.
എനിക്ക് അദ്ദേഹത്തിന്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പോവാനാവില്ലല്ലോ’. താൻ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്, എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്. ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.
