Malayalam
ആള്‍ക്കാര്‍ ഞങ്ങള്‍ പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണോ, ഗോസിപ്പുകള്‍ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ, ഞങ്ങള്‍ക്കൊക്കെ പ്രായമായില്ലേ!; ലേഖ ശ്രീകുമാര്‍
ആള്‍ക്കാര്‍ ഞങ്ങള്‍ പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണോ, ഗോസിപ്പുകള്‍ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ, ഞങ്ങള്‍ക്കൊക്കെ പ്രായമായില്ലേ!; ലേഖ ശ്രീകുമാര്‍
മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്.
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നത്. ഏറെക്കാലം ഇവര്‍ ലിവിംഗ് ടുഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും വര്‍ഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍.
ഗോസിപ്പുകള്‍ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്ന് ലേഖ പറയുന്നു. ഈയിടെ ഞാന്‍ ഒരു പോസ്റ്റിട്ടു. ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റയില്‍ എന്തെങ്കിലും നല്ല വാക്കുകള്‍ പോസ്റ്റ് ചെയ്യും. അത് ഞങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയി എന്ന തരത്തിലായി. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങളുടെ കുടുംബവുമായി അതിനൊരു ബന്ധവുമില്ല. ആള്‍ക്കാര്‍ ഞങ്ങള്‍ പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണോ എന്ന് പോലും തോന്നിപ്പോയെന്ന് ലേഖ പറയുന്നു.
ഗോസിപ്പുകള്‍ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ. തങ്ങള്‍ക്കൊക്കെ പ്രായമായില്ലേയെന്നും ലേഖ ചോദിക്കുന്നു. ഗോസിപ്പുകളെക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. ഗോസിപ്പുകള്‍ ഇഷ്ടമാണ്. എന്നാല്‍ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പ് ഈയടുത്ത് വന്നിട്ടുണ്ടെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. മകള്‍ അമേരിക്കയിലാണ്. അവളുടെ ഭര്‍ത്താവ് നല്ല പൊസിഷനിലാണ്. മകന്‍ യുകെയിലാണ്. അവരൊക്കെ വെല്‍ സെറ്റില്‍ഡ് ആണ്.
ഇടയ്ക്കിടെ ഞങ്ങള്‍ യാത്ര പോകും. ഈയിടെ അമേരിക്കയില്‍ പോയി തിരിച്ച് വന്നപ്പോള്‍ പുതിയ വാര്‍ത്ത. ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കുട്ടിയുണ്ട്, കുട്ടിയെ കാണാന്‍ പോയതാണ്, ആ കുട്ടിയെ അവിടെ എവിടെയോ ആക്കി തിരിച്ച് വന്നു എന്നാണ് വാര്‍ത്ത. കുട്ടിയെ ഒളിപ്പിച്ച് വെച്ചതാണെന്ന്. വാര്‍ത്ത സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍ ഒരു കൊറിയന്‍ കൊച്ച്.
ആ സമയത്ത് തന്നെ ഞാന്‍ എല്ലാവരെയും ഫോണ്‍ ചെയ്തു. എനിക്കിഷ്ടപ്പെട്ടെന്ന് പറഞ്ഞു. കാരണം താന്‍ വീണ്ടും പ്രസിദ്ധനാവുകയല്ലേയെന്നും എംജി ശ്രീകുമാര്‍ ചോദിച്ചു. ഗോസിപ്പുകള്‍ തന്നെ വിഷമിപ്പിക്കാറില്ലെന്ന് ലേഖയും വ്യക്തമാക്കി. ഞങ്ങള്‍ ജീവിക്കുകയാണ്. വിഷമിക്കുകയല്ല. എന്റെ മകളുടെ പ്രസവത്തിന് ഞാന്‍ ഒളിച്ച് പോയെന്ന് പറഞ്ഞു. അതിലൊക്കെ എന്ത് ഒളിക്കാനാണ്. മകള്‍ പ്രസവിക്കുന്നതില്‍ സന്തോഷമല്ലേ. മകള്‍ യുഎസിലാണ്. കുറേക്കാലം മീഡിയ ഞാന്‍ ഒളിച്ച് വെച്ചു, പ്രസവിക്കാത്ത സ്ത്രീയാണെന്ന് പറഞ്ഞു.
എനിക്ക് മകനില്ല. എന്റെ മകളുടെ മകനാണ് പഠിക്കാന്‍ പോയത്. മകള്‍ക്ക് 19 വയസില്‍ കല്യാണം കഴിഞ്ഞതാണ്. നേരത്തെ അവള്‍ പ്രസവിച്ചു. വയസ് കാലത്തല്ല അവള്‍ പ്രസവിച്ചതെന്നും ലേഖ പറയുന്നു. ഞാന്‍ പഠിച്ചത് നാഗര്‍കോവിലിലാണ്. അത് കഴിഞ്ഞ് പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായായി യുഎസില്‍ പോയി. പന്ത്രണ്ട് വര്‍ഷം അമേരിക്കയിലായിരുന്നു. ഇടയ്ക്ക് വന്ന് പോകുമായിരുന്നു. എന്റെ ഡിവോഴ്‌സും കാര്യങ്ങളും കഴിഞ്ഞതിന് ശേഷമാണ് മകളുമായി തിരിച്ച് വന്നത്. ഒരു സഹോദരിയുണ്ട്. അവര്‍ തിരുവന്തപുരത്താണെന്നും ലേഖ പറഞ്ഞു.
ഒരിക്കല്‍ തന്റെ പ്രണയത്തെയും വിവാഹത്തെയും അന്നുണ്ടായ പ്രതിസന്ധികളെയും കുറിച്ച് എം.ജി വെളിപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് വീട്ടുകാര്‍ക്കായിരുന്നു. കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തു ഒന്നായി. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞാല്‍ അത് ചെറിയ കാര്യമല്ല.
ലിവിങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്. കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചതാണ്. കുട്ടികളുണ്ടായാല്‍ നല്ലത് ആയിരിക്കണം. അല്ലെങ്കില്‍ ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലത്. കണ്ടും കേട്ടും മനസിലാക്കിയ തീരുമാനമാണ്’, എന്നാണ് കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കല്‍ എം.ജി പറഞ്ഞത്.