Tamil
പര്‍ദ്ദ ധരിച്ച് കോടതിയില്‍, ഈ ഒരു വഞ്ചനാ കേസ് മാത്രമല്ല, ലത രജനികാന്തിനെതിരെ പല കേസുകളും ഉണ്ട്; ഇതിനെല്ലാം ചീത്തപ്പേര് കേള്‍ക്കുന്നത് പാവം രജനികാന്തും; ബെയില്‍വാന്‍ രംഗനാഥന്
പര്‍ദ്ദ ധരിച്ച് കോടതിയില്‍, ഈ ഒരു വഞ്ചനാ കേസ് മാത്രമല്ല, ലത രജനികാന്തിനെതിരെ പല കേസുകളും ഉണ്ട്; ഇതിനെല്ലാം ചീത്തപ്പേര് കേള്‍ക്കുന്നത് പാവം രജനികാന്തും; ബെയില്‍വാന്‍ രംഗനാഥന്
അടുത്തിടെയായിരുന്നു വഞ്ചനാ കേസില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് നേരിട്ട് ഹാജരാകാന്‍ ബെംഗളൂരു കോടതി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ലത രജനികാന്ത് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. 2014 ല്‍ പുറത്തിറങ്ങിയ കൊച്ചടൈയാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചതായി ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജന്‍സി നല്കിയ കേസിലാണ് ലത ഹാജരായത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ലതയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെ ഇത് കെട്ടിച്ചമച്ച കേസ് ആണെന്ന് ആരോപിച്ച് ലത രംഗത്തെത്തിയിരുന്നു. എന്നെ സംബന്ധിച്ച് ഈ കേസ് നാണക്കേടും ദ്രോഹവുമാണ്. പ്രശസ്തിയിയുള്ള വ്യക്തികളെ ചൂഷണം ചെയ്യുക എന്നതിലപ്പുറമൊന്നുമില്ല. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ കൊടുക്കേണ്ടി വരുന്ന വിലയാണിത്. കേസ് വലുതല്ലെങ്കിലും വാര്‍ത്താശ്രദ്ധ വളരെ കൂടുതലായിരിക്കും. ഇവിടെ വഞ്ചന നടന്നിട്ടില്ലെന്നുമാണ് ലത പറഞ്ഞത്.
ഇപ്പോഴിതാ ലതയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്. ലത രജനികാന്ത് സമാന രീതിയില്‍ പലരെയും പറ്റിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ചീത്ത പേര് കേള്‍ക്കേണ്ടി വരുന്നത് രജനികാന്തിന് ആയെന്നും ബെയില്‍വാന്‍ പറയുന്നു. ലത രജനികാന്ത് പണം നല്‍കാതെ വന്നതോടെ തന്നെയാണ് അവര്‍ കോടതിയെ സമീപിച്ചതെന്ന് ബെയില്‍വാന്‍ രംഗനാഥന് പറയുന്നു.
‘ഏകദേശം പത്തു വര്‍ഷമായി ഈ കേസ് കോടതിയില്‍ ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ലതാ രജനികാന്തിനോട് കോടതി പലതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ലത അതിനൊന്നും കാര്യമാക്കിയിരുന്നില്ല. പിന്നീട് കോടതി ലതയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്നാണ് ബെംഗളൂരു കോടതിയില്‍ ഹാജരായത്. ലത രജനികാന്ത് പര്‍ദ്ദ ധരിച്ചാണ് കോടതിയില്‍ ഹാജരായതെന്ന് ചില പത്രങ്ങള്‍ എഴുതിയിരുന്നു.
എന്നാല്‍ അതിനെ നിഷേധിച്ചു കൊണ്ട് ചൂട് കാരണം ധരിച്ചതാണെന്ന് ലത പറഞ്ഞു. ആറ് കോടി രൂപയുടെ പേരിലാണ് ഈ കേസ് നടക്കുന്നത്. ആറ് കോടി ലതയ്ക്ക് എളുപ്പത്തില്‍ നല്‍കാം. എന്നാല്‍ അവന് അത് ചെയ്യാന്‍ തയ്യാറാകുന്നില്ല. ലത രജനികാന്തിനെതിരെ ഇതുപോലെ നിരവധി കേസുകളുണ്ട്. നേരത്തെ രജനികാന്തിന് തേനാംപേട്ടയില്‍ ഒരു റെഡിമെയ്ഡ് ടെക്സ്റ്റൈല്‍ ഷോപ്പ് ഉണ്ടായിരുന്നു.
അവര്‍ ആ കെട്ടിടത്തിന് വാടക നല്‍കിയില്ല എന്നത് ഒരു കേസായി വന്നിരുന്നു. രജനികാന്ത് വിവാഹ മണ്ഡപത്തിന്റെ നികുതി കൃത്യമായി അടച്ചില്ല എന്നതും ഒരു കേസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലത രജനികാന്ത് നടത്തുന്ന സ്കൂളിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ല. അതിന്റെ പേരില്‍ അവര്‍ പണിമുടക്കിയിട്ടുണ്ട്. ലതാ രജനികാന്ത് ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’
‘ഇതിനെല്ലാം ചീത്തപ്പേര് കേള്‍ക്കുന്നത് രജനികാന്ത് ആണ്. ഭാര്യ എപ്പോഴും ഭര്‍ത്താവിന് മുകളിലേക്ക് പോകാന്‍ പിന്തുണയ്ക്കുന്ന ഒരു സഹായമായിരിക്കണം. അല്ലാതെ മുകളില്‍ നിന്നും വലിച്ചു താഴെ ഇടുന്ന ആളാകരുത്. എന്നാല്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത് അതാണ്. അവര്‍ക്ക് ഇതിന്റെ വെല്ല ആവശ്യവുമുണ്ടോ…?,’ ബെയില്‍വാന്‍ രംഗനാഥന് പറയുന്നു.
