Malayalam
ദിലീപിനെ വെച്ച് ആ ചിത്രം ചെയ്യാൻ ലാൽ ജോസിന് 10 വർഷം കാത്തിരിക്കേണ്ടി വന്നു,കാരണം..
ദിലീപിനെ വെച്ച് ആ ചിത്രം ചെയ്യാൻ ലാൽ ജോസിന് 10 വർഷം കാത്തിരിക്കേണ്ടി വന്നു,കാരണം..
ലാൽജോസ് ദിലീപ് കൂട്ടുകെട്ട് നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.മലയാളികളിൽ നിന്നും വലിയ സ്വീകാര്യത കിട്ടിയ ഒരു ചിത്രമായിരുന്നു ചാന്തുപൊട്ട്.ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് അഭിനയിച്ച് മികവ് തെളിയിച്ചപ്പോൾ അത് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിയിച്ചു.ഇപ്പോളിതാ ചിത്രത്തിന്റെ പിന്നിലെ ആരും അറിയാത്ത ചില രഹസ്യങ്ങൾ തുറന്നു പറയുകയാണ് ലാൽ ജോസ്. ചാന്ത്‌പൊട്ട് ചിത്രം ദിലീപിനെ വെച്ച് ചെയ്യാന്‍ എട്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നെന്ന് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്.
‘ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസു കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സംവിധായകനാകുന്നതിനും മുമ്പ് നാദിര്‍ഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാന്‍ ബെന്നിയെ കണ്ടു. കഥ വേറെയാര്‍ക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്ജറ്റില്‍ ചെയ്യാമെന്നും ബെന്നിയോട് പറഞ്ഞു.’
‘എട്ടുവര്‍ഷം ആ കഥയുമായി ബെന്നി എനിക്കു വേണ്ടി കാത്തിരുന്നു. ആ സിനിമ വീണ്ടും എനിക്കൊരു പുതുജീവിതം തന്നു. ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ടഫ് സബ്ജക്ടായിരുന്നു ചാന്തുപൊട്ട്. ആ സിനിമ കഴിഞ്ഞാണ് പിന്നീട് എന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ സംഭവിക്കുന്നത്. അച്ഛനുറങ്ങാത്ത വീട്, ക്‌ളാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങിയവ.’ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.
lal jose talks about chanthupottu movie
