Connect with us

ക്ലാസ് മേറ്റ്സിൽ റസിയയെന്ന കഥാപാത്രം ചെയ്യാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടം;അന്ന് അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിച്ചു-വെളിപ്പെടുത്തി ലാൽ ജോസ്!

Malayalam

ക്ലാസ് മേറ്റ്സിൽ റസിയയെന്ന കഥാപാത്രം ചെയ്യാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടം;അന്ന് അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിച്ചു-വെളിപ്പെടുത്തി ലാൽ ജോസ്!

ക്ലാസ് മേറ്റ്സിൽ റസിയയെന്ന കഥാപാത്രം ചെയ്യാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടം;അന്ന് അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിച്ചു-വെളിപ്പെടുത്തി ലാൽ ജോസ്!

മലയാളികൾക്കിടയിൽ ഇപ്പോഴും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ് മേറ്റ്സ്.ക്യാംപസിന്റെ പശ്ചാത്തലത്തില്‍
ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.പ്രണയം, സൗഹൃദം, രാഷ്ട്രീയവുമെല്ലാം ചിത്രത്തിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു എന്ന് തന്നെ പറയണം.ചിത്രത്തിൽ ശ്രദ്ധേയമായ രണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചവരാണ് കാവ്യ മാധവനും രാധികയും.
റസിയ എന്ന കഥാപാത്രത്തെ രാധിക മനോഹരമാക്കിയപ്പോള്‍ താര എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. എന്നാല്‍ റസിയയെന്ന കഥാപാത്രം അവതരിപ്പിക്കാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടമെന്നും അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിസിച്ചിരുന്നുവെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് വ്യക്തമാക്കി.

‘സി.എം.എസ്. കോളജിലെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കാവ്യ ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കോളജ് ക്യാംപസില്‍ കാവ്യയും നരേനും പൃഥ്വിയും ഇന്ദ്രനും ചേര്‍ന്ന സീനാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ നേരം കാവ്യയെ കാണാനില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കാവ്യയെ തിരക്കിയോടി. അതിനിടിയില്‍ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി, കഥ മുഴുവന്‍ കേട്ടപ്പോള്‍ കാവ്യ കരച്ചില്‍ നിര്‍ത്തുന്നില്ലത്രേ. അങ്ങനെ ഞാന്‍ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.” ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയ ചെയ്താല്‍ മതി… ”കാവ്യ കരച്ചിലടക്കാതെ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു.’

‘കാരണം നേരത്തെ ഒരു ഇമേജുള്ളയാള്‍ റസിയ എന്ന കഥാപാത്രം ചെയ്താൽ ശരിയാകില്ല. അതവള്‍ക്ക് മനസ്സിലായില്ല. ‘റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് ചിത്രത്തിലെ താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം…”ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസില്ലാമനസോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല. ഒടുവില്‍ ചിത്രം 75ാം ദിവസം കടന്നപ്പോഴാണ് കാവ്യ സിനിമ കാണുന്നത്. സിനിമ കണ്ട് നല്ല രസമുള്ള സിനിമയാണെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചു.’– ലാല്‍ ജോസ് പറഞ്ഞു.

lal jose about classmates movie

More in Malayalam

Trending

Recent

To Top