Malayalam
അമ്മയോട് ശത്രുത ഇല്ലാതെ വളര്‍ത്തിയ മനോജ് കെ ജയന് കൈയടി അര്‍ഹിക്കുന്നു, മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ എന്തോ?; വൈറലായി കമന്റുകള്‍
അമ്മയോട് ശത്രുത ഇല്ലാതെ വളര്‍ത്തിയ മനോജ് കെ ജയന് കൈയടി അര്‍ഹിക്കുന്നു, മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ എന്തോ?; വൈറലായി കമന്റുകള്‍
താരങ്ങളോട് ഉള്ളതു പോലെ തന്നെ അവരുടെ മക്കളോടും ഏറെ സ്നേഹം ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. സിനിമയിലെത്തിയില്ലാ എങ്കില്‍ പോലും നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. ഇതുപോലെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് തേജാലക്ഷ്മി. മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളായ തേജാലക്ഷ്മി ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
മനോജ് കെ ജയനും ഉര്‍വശിയും വേര്പിരിഞ്ഞപ്പോള് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായത് മകളുടെ പേരിലാണ്. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച് നിയമപ്രശ്നമുണ്ടായി. മകളെ തന്റെയൊപ്പം വിടണമെന്നായിരുന്നു മനോജ് കെ ജയന്റെ ആവശ്യം. അമ്മയായ തനിക്കാണ് കുഞ്ഞിന്റെ കാര്യത്തില്‍ അവകാശമെന്ന് ഉര്‍വശിയും വാദിച്ചു. ഏറെ നാള് നിയമപ്രശ്നങ്ങള്‍ നീണ്ട് നിന്നു.
അച്ഛനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഒരിക്കല്‍ തേജാലക്ഷ്മി പറയുകയും ചെയ്തു. അച്ഛനൊപ്പമാണ് തേജാലക്ഷ്മി പോയതെങ്കിലും അമ്മയെ മകള്‍ മറന്നില്ല. അമ്മയെ കാണാന്‍ ഇടയ്ക്കിടെ തേജാലക്ഷ്മി എത്തി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹത്തില്‍ ഉര്‍വശിക്ക് ഒരു മകന് പിറന്നപ്പോള്‍ ആദ്യം കാണാനെത്തിയത് തേജാലക്ഷ്മിയാണ്.
ഇപ്പോഴിതാ ഉര്‍വശിയും തേജാലക്ഷ്മിയും ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വുമണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും. മകളെ സ്നേഹത്തോടെ ചുംബിക്കുന്ന ഉര്‍വശിയെ വീഡിയോയില്‍ കാണാം. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. അമ്മയുടെ വില മനസിലാക്കുന്ന മകളാണ് തേജാലക്ഷ്മിയെന്ന് നിരവധി പേര് കമന്റ് ചെയ്തു.
‘അമ്മയോട് ശത്രുത ഇല്ലാതെ വളര്‍ത്തിയ മനോജ് കെ ജയന് കൈയടി അര്‍ഹിക്കുന്നു, കുഞ്ഞാറ്റയ്ക്ക് അമ്മയുടെ വില മനസിലാവും, മക്കളായാല്‍ ഇങ്ങനെ വേണം, ലോകത്ത് ആര് ഉണ്ടായാലും അമ്മ ഇല്ലെങ്കില്‍ നമ്മള് ശൂന്യം’ എന്നിങ്ങിനെയാണ് കമന്റുകള്‍. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുമായി നിരവധി പേര് തേജാലക്ഷ്മിയെ താരമ്യം ചെയ്തു. അമ്മയില്‍ നിന്നും അകലം കാണിക്കുന്ന മീനാക്ഷി തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ് കമന്റുകള്‍.
‘മീനാക്ഷി കണ്ടു പഠിക്കണം. ഒരു അമ്മയ്ക്കും ഈ ലോകത്തു കുഞ്ഞിനെ മറക്കാന്‍ പറ്റില്ല,’ എന്നാണ് ഒരാളുടെ കമന്റ്. ‘മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ’ എന്നാണ് മറ്റൊരാളുടെ കമന്റ്. ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞ ശേഷം മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കല്‍ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകര്‍ കണ്ടിട്ടില്ല.
പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മീനാക്ഷിയെക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജുവോ പൊതുവിടങ്ങളില്‍ സംസാരിക്കാറുമില്ല. അതേസമയം മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ ഇപ്പോള്‍ പ്രശ്നമാെന്നും ഇല്ലെന്നാണ് വിവരം. തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് മുമ്പൊരിക്കല്‍ മനോജ് കെ ജയന് പറഞ്ഞിട്ടുണ്ട്. അതേസമയം വിവാഹമോചന സമയത്ത് രണ്ട് പേരും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ മഞ്ജുവും ദിലീപും വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് വരാനിരിക്കുകയാണ് തേജാലക്ഷ്മി. എന്നാല്‍ മീനാക്ഷി ദിലീപ് ഇതിന് തയ്യാറായിട്ടില്ല. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ട്. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മീനാക്ഷി സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നുവെങ്കിലും വളരെ വിരളമായി മാത്രമെ ചിത്രങ്ങള്‍ പങ്കുവെയക്കാറുള്ളൂ. 2020ലാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചത്. ഇതുവരെ താരപുത്രിയെ നാല് ലക്ഷത്തിന് അടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ദിലീപിനെയും കാവ്യ മാധവനെയും അടക്കം വെറും നാല്‍പ്പത്തിയൊമ്പത് പേരെ മാത്രമെ മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നുള്ളു. അതിലും അമ്മ മഞ്ജു വാര്യര്‍ ഇല്ല.
