Connect with us

കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കും, സമൂഹത്തിനു മുന്‍പാകെ മാനം കൊടുത്തുമോ എന്നും ഭയം; റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭ്രമയുഗത്തിനതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

Malayalam

കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കും, സമൂഹത്തിനു മുന്‍പാകെ മാനം കൊടുത്തുമോ എന്നും ഭയം; റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭ്രമയുഗത്തിനതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കും, സമൂഹത്തിനു മുന്‍പാകെ മാനം കൊടുത്തുമോ എന്നും ഭയം; റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭ്രമയുഗത്തിനതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

പുറത്തെത്തിയതു മുതല്‍ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ ‘കുഞ്ചമണ്‍ പോറ്റി’ എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന് അനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ‘കുഞ്ചമണ്‍ പോറ്റി’ അഥവാ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയില്‍ ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിക്കുന്നത് കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും, ചിത്രത്തിന്റെ സംവിധായകനോ അണിയറപ്രവര്‍ത്തകരോ ഇതു സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു. ചിത്രം കുടുംബത്തെ മനഃപൂര്‍വം താറടിക്കുമോയെന്നും സമൂഹത്തിനു മുന്‍പാകെ മാനം കൊടുത്തുമോ എന്നും ഭയപ്പെടുന്നു. കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും ചിത്രത്തില്‍ നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങള്‍ പാരമ്പര്യമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ‘ഭ്രമയുഗം’ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. ഈ കഥയിലെ നായകനായ ‘കുഞ്ചമണ്‍ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന വ്യക്തിയാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഫെബ്രുവരി 15 ന് 22ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി ജോര്‍ജിയ, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

More in Malayalam

Trending

Recent

To Top