ജോജു എന്ന കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത്- കുഞ്ചാക്കോ ബോബന്
By
കുഞ്ചാക്കോ ബോബന് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചാക്കോച്ചന് പാടിയത് നന്നായിട്ടുണ്ട് എന്നാണ് പലരും കമന്റെ ചെയ്തിരിക്കുന്നത്. ജോജു പറഞ്ഞതാണ് ശരിയെന്ന് മറ്റ് പലരും കമന്റ് ചെയ്തിട്ടുണ്ട്. സിനിമ സെറ്റില്‍ വെച്ചുള്ള കുഞ്ചാക്കോ ബോബന്റെയും ജോജു ജോര്‍ജ്ജിന്റെയും രസകരമായ വീഡിയോ വൈറലാകുന്നു. സ്പിരിറ്റിലെ മഴ കൊണ്ടു മാത്രം എന്ന പാട്ടുപാടുകയാണ് കുഞ്ചാക്കോ ബോബന്.
അതിനെ വിമര്‍ശിക്കുകയാണ് ജോജു. ജോജു എന്ന കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത് എന്ന തലക്കേട്ടോടെ കുഞ്ചാക്കോ ബോബന് തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന പാട്ടുപാടുകയും എന്താ പാട്ടിനെക്കുറിച്ച് അഭിപ്രായം എന്നു ചോദിക്കുകയും ചെയ്യുകയാണ് വീഡിയോയില്‍. ഇതിനു മറുപടിയായി മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം അഭിപ്രായം. രാജസ്ഥാനിലെ ആളുകള്‍ ചോദിക്കുന്നത് എന്ത് ചെയ്യാന്‍ പറ്റും അതുകൊണ്ട് എന്നാണ്, ദുബായിലുള്ളവരുടെ കാര്യം എന്ന് അറബിയില്‍ എന്തൊക്കെയോ പറയുകയാണ് ജോജു.
kunjakko and joju joseph
