Connect with us

ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മ​മ്മൂ​ട്ടിയും

Actor

ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മ​മ്മൂ​ട്ടിയും

ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മ​മ്മൂ​ട്ടിയും

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി​​​ ​ദി​​​ലീ​പ് ​ദു​ബാ​യി​​​ലേ​ക്ക് ​പോ​യ​തി​​​നെ​ത്തു​ട​ര്‍​ന്ന് ​എ​സ്.​എ​ല്‍.​ ​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ല്‍​ ​ഷെ​ഡ്യൂ​ള്‍​ ​പാ​യ്ക്ക​പ്പാ​യി​.പ​തി​​​നേ​ഴാം​ ​തീ​യ​തി​​​ ​ദു​ബാ​യി​​​യി​​​ലേ​ക്ക് ​പ​റ​ന്ന​ ​ദി​​​ലീ​പ്‌ഇ​രു​പ​ത്തി​​​യാ​റി​​​ന് ​തി​​​രി​​​ച്ചെ​ത്തും.​ ​ഇ​രു​പ​ത്തി​​​യേ​ഴി​​​ന് ​വീ​ണ്ടും​ ​ജാ​ക്ക് ​ഡാ​നി​​​യേ​ലി​​​ന്റെ​ ​ചി​​​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​​​ക്കും.​ ​ഇ​നി​​​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​ചി​​​ത്രീ​ക​ര​ണ​മാ​ണ് ​ചി​​​ത്ര​ത്തി​​​ന് ​അ​വ​ശേ​ഷി​​​ക്കു​ന്ന​ത്. ദി​​​ലീ​പി​​​നോ​ടൊ​പ്പം​ ​ത​മി​​​ഴ് താ​രം​ ​അ​ര്‍​ജു​നും​ ​തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷം​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ലി​​​ല്‍​ ​അ​ഞ്ജു​കു​ര്യ​നാ​ണ് ​നാ​യി​​​ക.​ ​ത​മി​​​ന്‍​സ് ​ഫി​​​ലി​​ം​സി​​​ന്റെ​ ​ബാ​ന​റി​​​ന്റെ​ ​ഷി​​​ബു​ ​ത​മി​​​ന്‍​സാ​ണ് ​ചി​​​ത്രം​ ​നി​​​ര്‍​മ്മി​​​ക്കു​ന്ന​ത്.
സുഗീത് സംവി​ധാനം ചെയ്യുന്ന മൈ സാന്റ, നാദി​ര്‍ഷാ സംവി​ധാനം ചെയ്യുന്ന കേശു ഇൗ വീടി​ന്റെ നാഥന്‍ എന്നീ ചി​ത്രങ്ങളി​ലാണ് ദി​ലീപ് ഇനി​ അഭി​നയി​ക്കുന്നത്. അതേസമയം ഗാ​ന​ഗ​ന്ധ​ര്‍​വ​ന്റെ​ ​ചി​​​ത്രീ​ക​ര​ണം​ ​പൂ​ര്‍​ത്തി​​​യാ​ക്കി​​​ ​മെ​ഗാ​താ​രം​ ​മ​മ്മൂ​ട്ടി​​​ ​ദു​ബാ​യി​​​​​​ലേ​ക്ക് ​പ​റ​ക്കാ​നൊ​രു​ങ്ങു​ന്നു.​ ​

പ​തി​​​നെ​ട്ടി​​​നാ​ണ് ​ര​മേ​ഷ് ​പി​​​ഷാ​ര​ടി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍​ ​മ​മ്മൂ​ട്ടി​​​ ​അ​ഭി​​​ന​യി​​​ച്ച്‌ ​പൂ​ര്‍​ത്തി​​​യാ​ക്കി​​​യ​ത് ​തൃ​ശൂ​രി​​​ല്‍​ ​ചി​​​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​​​ക്കു​ന്ന​ ​ചി​​​ത്രം​ 27​ ​ന് ​പാ​യ്ക്ക​പ്പ് ​ആ​കും. ജൂ​ലാ​യ് 23​ ​നാ​ണ് ​മ​മ്മൂ​ട്ടി​​​ ​ദു​ബാ​യി​​​ലേ​ക്ക് ​പ​റ​ക്കു​ന്ന​ത്.​ ​ദു​ബാ​യി​​​ല്‍​ ​നി​​​ന്ന് ​യൂ​റോ​പ്പി​​​ലേ​ക്ക് ​പോ​കു​ന്ന​ ​മ​മ്മൂ​ട്ടി​​​ ​ആ​ഗ​സ്റ്റ് ​പ​ത്തി​​​ന് ​തി​​​രി​​​ച്ചെ​ത്തും.​ ​പ​ന്ത്ര​ണ്ടു​മു​ത​ല്‍​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷൈ​ലോ​ക്കി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ ​അ​ഭി​​​ന​യി​​​ച്ചു​ ​തു​ട​ങ്ങും.​ ​തൃ​ശൂ​രു​കാ​ര​നാ​യ​ ​ഒ​രു​ ​കൊ​ള്ള​പ്പ​ലി​​​ശ​ക്കാ​ര​ന്റെ​ ​വേ​ഷ​മാ​ണ് ​ഷൈ​ലോ​ക്കി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.
ത​മി​​​ഴ് ​താ​രം​ ​രാ​ജ് ​കി​​​ര​ണും,​ ​മീ​ന​യു​മാ​ണ് ​ഷൈ​ലോ​ക്കി​​​ന്റെ​ ​മ​റ്റ് ​പ്ര​ധാ​ന​താ​ര​ങ്ങ​ള്‍.​ ​കാ​ല്‍​നൂ​റ്റാ​ണ്ടു​മു​മ്ബ് ​എ​ന്‍​ ​രാ​സാ​വി​​​ന്‍​ ​മ​ന​സി​​​ലെ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലൂ​ടെ​ ​ത​ന്നെ​ ​നാ​യി​​​ക​യാ​യി​​​ ​അ​വ​ത​രി​​​പ്പി​​​ച്ച​ ​രാ​ജ് ​കി​​​ര​ണി​​​നൊ​പ്പം​ ​മീ​ന​ ​വീ​ണ്ടും​ ​ജോ​ഡി​​​ചേ​രു​ന്ന​ ​ചി​​​ത്ര​മാ​ണ് ​ഷൈ​ലോ​ക്ക്.​ ​ചി​​​ത്ര​ത്തി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ക്ക് ​നാ​യി​​​ക​യി​​​ല്ല.​ ​ഗു​ഡ്്വി​​​ല്‍​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്‍​സി​​​ന്റെ​ ​ബാ​ന​റി​​​ല്‍​ ​ജോ​ബി​​​ ​ജോ​ര്‍​ജാ​ണ് ​ഷൈ​ലോ​ക്ക് ​നി​​​ര്‍​മ്മി​​​ക്കു​ന്ന​ത്.

dileep -and -mammootty

Continue Reading
You may also like...

More in Actor

Trending