Connect with us

മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണം- കൈതപ്രം

Malayalam

മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണം- കൈതപ്രം

മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണം- കൈതപ്രം

പാട്ടെഴുത്തിന്റെ പ്രതിഫലത്തെ ചൊല്ലി കൈതപ്രവും ലളതകലാ അക്കാദമി ചെയ‌മാന്‍ നേമം പുഷ്‌പരാജും തമ്മിലും തര്‍ക്കമുണ്ടായി. നേമം പുഷ്പരാജ് സംവിധാനം ചെയ്ത ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിനായി പാട്ടെഴുതിയെങ്കിലും പ്രതിഫലം നല്‍കാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. പണം നല്‍കിയിരുന്നെന്നും കവിക്ക് ഓര്‍മപ്പിശക് സംഭവിച്ചതാകാമെന്നും പുഷ്പരാജ് വേദിയില്‍ തന്നെ പ്രതികരിച്ചു. പണം നല്‍കിയിട്ടില്ലെന്ന് കൈതപ്രം ആവര്‍ത്തിച്ചതോടെ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ലളിതകലാ അക്കാഡമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തെ നിശിതമായി വിമര്‍ശിച്ച്‌ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ലളിതകലാ അക്കാഡമിയുടെ ചിത്ര-ശില്‍പ കലാ ക്യാമ്ബിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. എന്നാല്‍ മതത്തിന്റെ പക്ഷത്തു നില്‍ക്കുന്ന ആളായത് കൊണ്ടാവും കൈതപ്രത്തിന്റെ നിലപാടെന്നു കഥാകൃത്ത് അശോകന്‍ ചരുവില്‍ വിമര്‍ശനമുന്നയിച്ചത് കവിയെ ചൊടിപ്പിച്ചു. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം പറഞ്ഞു.”നമ്ബൂതിരിയെന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൈതപ്രമെന്ന പേരു മതി. ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട. എനിക്കാരെയും പേടിയില്ല. ഒരു മതത്തെയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല’- ഇതായിരുന്നു കൈതപ്രത്തിന്റെ മറുപടി.

kaithapram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top