Malayalam
എന്താണ് നിവിന്‍….ബെര്‍ത്ത് ഡേ ഒക്കെ ആണെന്നറിഞ്ഞു!!! ഒരു ലെമണ്‍ ടീ എടുക്കട്ടേ; പോസ്റ്റുമായി കുഞ്ചാക്കോ ബോബന്‍
എന്താണ് നിവിന്‍….ബെര്‍ത്ത് ഡേ ഒക്കെ ആണെന്നറിഞ്ഞു!!! ഒരു ലെമണ്‍ ടീ എടുക്കട്ടേ; പോസ്റ്റുമായി കുഞ്ചാക്കോ ബോബന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുഞ്ചാക്കോ ബോന്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.
പ്രിയതാരമായ നിവിന്‍ പോളിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍ കുറിച്ചതിങ്ങനെയായിരുന്നു;
എന്താണ് നിവിന്‍….
ബെര്‍ത്ത് ഡേ ഒക്കെ ആണെന്നറിഞ്ഞു!!!
ഒരു ലെമണ്‍ ടീ എടുക്കട്ടേ…
ഹാപ്പി ബെര്‍ത്ത് ഡേ നിവിന്‍
അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി പുറത്തെത്താനുള്ളത്. ഡയറക്റ്റ് ഒടിടി റിലീസായാണ് ചിത്രം എത്തുക. 75ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മറ്റൊരു പ്രധാന ചലച്ചിത്രമേളയായ ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പിന് പ്രദര്‍ശനമുണ്ട്. പ്രദര്‍ശിപ്പിച്ച ചലച്ചിത്രോത്സവങ്ങളിലെല്ലാം പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഡയറക്റ്റ് സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
