News
‘ഓ പ്രിയേ’…, പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടി ചാക്കോച്ചന്‍; വൈറലായി വീഡിയോ
‘ഓ പ്രിയേ’…, പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടി ചാക്കോച്ചന്‍; വൈറലായി വീഡിയോ
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ക്രിസ്മസ് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍.
‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലെ ‘ഓ പ്രിയേ’ എന്ന ഗാനവും ചിത്രത്തിനു പശ്ചാത്തലമായി ചേര്‍ത്തിട്ടുണ്ട്. പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടുന്ന ചാക്കോച്ചന്‍ ഇപ്പോഴും റോമാന്റിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. ‘ഇന്ന് ഞാന്‍ സിനിമകളില്‍ നന്നായി അഭിനയിക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് നിനക്കാണ്.
സ്വയം വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. ‘ഓ പ്രിയേ .. എന്ന് എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ അവസരം നല്‍കിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്!!’ എന്നാണ് 17ാം വിവാഹവാര്‍ഷികത്തില്‍ ആശംസകളറിയിച്ച് ചാക്കോച്ചന്‍ കുറിച്ചത്.
ആറ് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇവര്‍ക്ക് കുഞ്ഞു പിറന്നത്. അതേസമയം, ‘അറിയിപ്പ്’ എന്ന ചിത്രമാണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2018, എന്താടാ സജി, ചാവേര്‍ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍.
