Malayalam
കാവ്യയോട് പ്രണയം തോന്നിയിട്ടുണ്ട്; പക്ഷെ ഭാവനയോടില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
കാവ്യയോട് പ്രണയം തോന്നിയിട്ടുണ്ട്; പക്ഷെ ഭാവനയോടില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്. പിന്നീട് മലയാളത്തിൻറ്റെ ചോക്ലേറ്റ് ബോയെന്ന പേര് ലഭിച്ചു. സിനിമയിൽ റൊമാൻസ് രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കും എന്നാൽ ആ ചോക്ലേറ്റ് ബോയ്ക്ക് പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ്
‘സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്, ജോമോള്‍, മീരാ ജാസ്മിന് എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള് ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.’
‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് പറഞ്ഞു.
kunchakko boban
