കാലുപിടിക്കാൻ എത്തിയ വേദിക ആട്ടിയിറക്കി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
ഗേറ്റ് തുറന്ന് ശ്രീനിലയത്തിലേക്ക് കയറുമ്പോള്‍ തന്നെ കാണുന്നത് സരസ്വതിയെയാണ്. നീ പൊലീസ് സ്റ്റേഷനില്‍ പോയോ, എന്നിട്ട് എന്താ സിദ്ധാര്‍ത്ഥിനെ കൊണ്ടുവരാത്തത് എന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ സ്കൂളില്‍ പോയ കുട്ടിയെ കൂട്ടി വരാനല്ല, പൊലീസ് സ്റ്റേഷനിലാണ് പോയത് എന്നായിരുന്നു സരസ്വതിയുടെ മറുപടി. സുമിത്രയെ കാണാനാണ് വന്നത് എന്ന് പറഞ്ഞപ്പോള്‍ സരസ്വതി കാര്യം തിരക്കിയെങ്കിലും അതിനൊന്നും മറുപടി കൊടുക്കാതെ വേദിക അകത്തേക്ക് നടന്നു.സുമിത്രയെ വിളിച്ചപ്പോള്‍ ആദ്യം വരുന്നത് ശിവദാസന്‍ ആണ്. പിന്നീട് സുമിത്രയും വരും. സിദ്ധാര്‍ത്ഥ് ചെയ്തത് തെറ്റാണ് എന്ന് വേദിക സമ്മതിയ്ക്കുന്നു. പക്ഷെ മാനസികമായി കഴിഞ്ഞ കുറച്ചു നാളുകളായി സിദ്ധാര്‍ത്ഥ് അസ്വസ്തനായിരുന്നു. അതുകൊണ്ട് ചെയ്തു പോയ തെറ്റാണ്. തെറ്റ് സംഭവിച്ചു. ഇനിയൊന്നും ചെയ്യാന്‍ പറ്റില്ല. മക്കളുടെ അച്ഛനാണ് എന്ന പരിഗണനയില്ഡ സിദ്ധുവിന് മാപ്പ് കൊടുത്തുകൂടെ. ഞാന്‍ സുമിത്രയുടെ കാല് പിടിച്ച് അപേക്ഷിക്കാം എന്ന് പറഞ്ഞ് വേദിക കാലില്‍ വീണു. പക്ഷെ സുമിത്രയുടെ നിലപാടില്‍ മാറ്റമില്ല.
