രോഹിത്ര പ്രണയം കണ്ട് ആ ക്രൂരത ചെയ്യാൻ സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
സിനിമയില്‍ പാട്ട് പാടാന്‍ പോകണം എന്ന് സുമിത്രയ രോഹിത് നിര്‍ബദ്ധിയ്ക്കുന്നതും, എത്ര നിര്‍ബന്ധിച്ചിട്ടും അതിന് സുമിത്ര തയ്യാറാവാത്തും ആണല്ലോ ഇപ്പോൾ കുടുംബവിളക്കിലെ ചർച്ച വിഷയം .ഇന്ന് രാവിലെ രണ്ട് പേരും നല്ല മൂഡിലാണ്. മുറ്റത്ത് ചെടി നനച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു സുമിത്ര, പേപ്പര്‍ വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന രോഹിത് പതിവ് പോലെ സഹായിക്കാനായി അടുത്തേക്ക് വന്നു.ചില ചെടികള്‍ വാങ്ങുന്നതിനെ കുറിച്ചൊക്കെയായിരുന്നു സംസാരം. സുമിത്രയുടെ മനസ്സിലുള്ള ചെടികളുടെ പേര് എല്ലാം രോഹിത്ത് പറഞ്ഞപ്പോള്‍, ഇതെങ്ങനെ സാധിയ്ക്കുന്നു എന്നായി സുമിത്ര. നീ കട്ടിലിലും ഞാന്‍ തറയിലും ആണ് കിടക്കുന്നത് എങ്കിലും നമുക്ക് ഒരു മനസ്സല്ലേ എന്നായിരുന്നു രോഹിത്തിന്റെ കൗണ്ടര്‍. അങ്ങിനെ കിടക്കാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ എന്ന് സുമിത്ര പറഞ്ഞപ്പോള്‍, എങ്കില്‍ പിന്നെ നമുക്ക് ഒരുമിച്ച് ഒരു കട്ടിലില്‍ കിടക്കാം എന്നായി രോഹിത്ത്. ചെടി നനക്കുകയായിരുന്ന സുമിത്ര പെട്ടന്ന് തിരിഞ്ഞ് നിന്ന് രോഹിത്തിന്റെമേല്‍ വെള്ളം തെറിപ്പിക്കാന്‍ തുടങ്ങി. ഇനി അങ്ങനെ ചോദിക്കുമോ എന്ന് ചോദിച്ചുകൊണ്ട് സുമിത്ര രോഹിത്തിനെ നനയ്ക്കുന്നത് കാണാന്‍ തന്നെ ഒരു രസം ആണ്.