വെറും പരദൂഷണം പറച്ചിലുകാരായി കുടുംബശ്രീ പെണ്ണുങ്ങളെ ഇനി കാണരുത് -കാരണം പ്രളയത്തെ അതിജീവിക്കാൻ അവർ നൽകിയ തുക പറയും അതിനുള്ള മറുപടി !!!
കേരളത്തിൽ ഏറ്റവുമധികം ട്രോളുകളിലും കോമഡി ഷോകളിലും ഇതിവൃത്തമായ ഒന്നാണ് സ്ത്രീകളുടെ കുടുംബശ്രീ . പരദൂഷണക്കാരെന്ന പേരും നാട്ടിലെ സകല ഗോസ്സിപ്പിന്റെയും ഉറവിടമെന്ന പേരും കുടുംബശ്രീക്കുണ്ട്. എന്നാൽ അവരെ കളിയാക്കുന്നവർക്കും പുച്ഛിക്കുന്നവർക്കും മുൻപിൽ ഇന്ന് സ്റ്റാറാണ് കുടുംബ ശ്രീയിലെ പെണ്ണുങ്ങൾ .
കേരളം പ്രളയ ദുരന്തത്തിൽ വലഞ്ഞപ്പോൾ നാലുപാടു നിന്നും ലഭിച്ച സംഭാവനകളിൽ കുടുംബശ്രീയുടേതുമുണ്ട് . ചെറിയ തുകയുമല്ല നൽകിയത്. ഏഴു കോടിയാണ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വീട്ടിൽ ഇരുന്നു കുറ്റം പറഞ്ഞു പരത്തുന്നു എന്ന കളിയക്കലുകൾ ഇവർ നൽകിയ തുകയുടെ മുൻപിൽ നിഷ്പ്രഭമാകുകയാണ്.കാരണം അവരിൽ ഏറിയ പങ്കിന്റെയും വീടുകൾ പ്രളയത്തിൽ തകർന്നിട്ടുണ്ട് . എന്നിട്ടും കേരളത്തെ പടുത്തുയർത്താൻ അവർ നല്കിയ സംഭവനക്കു മുൻപിൽ മറ്റൊന്നുമില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...