Malayalam Breaking News
പൂച്ചെണ്ടുകളും പൂമാലകളും വേണ്ട! പിറന്നാള്‍ ആഘോഷിക്കരുതെന്ന് ജൂനിയര്‍ NTR നോട് ഹരികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു….. ഹരികൃഷ്ണയുടെ അവസാനത്തെ കത്ത് വൈറലാകുന്നു…
പൂച്ചെണ്ടുകളും പൂമാലകളും വേണ്ട! പിറന്നാള്‍ ആഘോഷിക്കരുതെന്ന് ജൂനിയര്‍ NTR നോട് ഹരികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു….. ഹരികൃഷ്ണയുടെ അവസാനത്തെ കത്ത് വൈറലാകുന്നു…
പൂച്ചെണ്ടുകളും പൂമാലകളും വേണ്ട! പിറന്നാള്‍ ആഘോഷിക്കരുതെന്ന് ജൂനിയര്‍ NTR നോട് ഹരികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു….. ഹരികൃഷ്ണയുടെ അവസാനത്തെ കത്ത് വൈറലാകുന്നു…
ജൂനിയര്‍ എന്‍.ടി.ആര്‍ ന്റെ അച്ഛനും നടനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഹരികൃഷ്ണയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമാ ലോകത്തിനും രാഷ്ട്രീയ ലോകത്തിനും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഒരു ആരാധകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. ഹരികൃഷ്ണ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. അമിതവേഗത്തില്‍ കാര്‍ ഡിവൈഡറില്‍ വന്നിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ സീറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഹരികൃഷ്ണയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മക്കളായ ജൂനിയര്‍ എന്‍ടിആറും നന്ദമുരി കല്യാണരാമും തെലുങ്കിലെ പ്രമുഖ നടന്മാരാണ്. ഹരികൃഷ്ണയുടെ മകനും വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് വെച്ചാണ് ഹരികൃഷ്ണയുടെ മകന്‍ കൊല്ലപ്പെട്ടത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകന്‍ കൂടിയാണ് ഹരികൃഷ്ണ. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ അദ്ദേഹം 2008-13 കാലഘട്ടത്തില്‍ രാജ്യ സംഭാംഗം കൂടിയായിരുന്നു.
ആരാധകരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്ന ഹരികൃഷ്ണ തന്റെ ഈ പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്കായുള്ള ആ പണം കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് ഹരികൃഷ്ണ അവസാനമായി എഴുതിയ കത്തില്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ആരാധകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണ എന്റെ പിറന്നാളിന് പൂച്ചെണ്ടും പൂമാലകളൊന്നും സമ്മാനമായി വേണ്ട. അതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന പണം പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനും മഴ കാരണം ബുദ്ധിമുട്ടുന്ന ആന്ധ്രയിലെ ജനങ്ങള്‍ക്കും നല്‍കൂ എന്നുമാണ് ഹരികൃഷ്ണ കുറിച്ചത്.
Nandamuri Harikrishna s last letter viral