Malayalam
മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര
മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര
മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. നമ്മുടെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനും പ്രണയത്തിനുമൊക്കെ കൂട്ടിരിക്കാൻ ചിത്രയുടെ ശബ്ദം ഓടിയെത്താറുണ്ട്.
ലോകത്തെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ ചിത്രയാകട്ടെ, ഏറെ വേദനയോടെ കഴിഞ്ഞു പോകുകയാണ്. മൺമറഞ്ഞു പോയ മകളെക്കുറിച്ചുള്ള ഓർമകളിലാണ് ഓണക്കാലത്തും ചിത്ര. മകളുടെ വേർപാടിന് ശേഷം ചിത്ര ഇതുവരെയും ഓണം ആഘോഷിച്ചിട്ടില്ല. ഇതേ കുറിച്ച് ചിത്ര മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്.
മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെയ്ക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയയ്ക്കും. അത് ഒരു ഓണമാകും. അത്രയേയുള്ളൂ.
അല്ലാതെ ഓണാഘോഷങ്ങളൊന്നും എനിക്കില്ല. കുട്ടിക്കാലത്തെ ഓർമകളാണ് ഓണമെന്ന് പറയുമ്പോൾ തന്റെ മനസിൽ വരികയെന്നും ചിത്ര പറഞ്ഞു. ഓണാഘോഷം കാണാൻ ഇഷ്ടമാണ്. ടിവിയിൽ വരുന്ന വ്യത്യസ്തമായ ഷോകൾ കാണുന്നതാണ് എപ്പോഴത്തെയും പതിവെന്നും കെഎസ് ചിത്ര പറഞ്ഞു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറൽ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകൾ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര. ചിത്രയുടെ മകൾക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകൾ 2011 ഏപ്രിൽ 14ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു.
സ്‌പെഷ്യൽ ചൈൽഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നൽകിയത്. എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര.
സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽകുളത്തിൽ വീണ് മരിക്കുമ്പോൾ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.