Connect with us

ഇത്തരക്കാർക്ക് ഫൈവ് സ്റ്റാറിൽ നിന്ന് ഒരു സ്റ്റാറാണ് മറുപടി; പ്രതികരണവുമായി കൃഷ്ണകുമാർ

Malayalam Breaking News

ഇത്തരക്കാർക്ക് ഫൈവ് സ്റ്റാറിൽ നിന്ന് ഒരു സ്റ്റാറാണ് മറുപടി; പ്രതികരണവുമായി കൃഷ്ണകുമാർ

ഇത്തരക്കാർക്ക് ഫൈവ് സ്റ്റാറിൽ നിന്ന് ഒരു സ്റ്റാറാണ് മറുപടി; പ്രതികരണവുമായി കൃഷ്ണകുമാർ

യൂബര്‍ ഡ്രൈവറില്‍ നിന്ന് മോശമായ അനുഭവമുണ്ടായതാനേ തുടർന്ന് നടി അഹാന കൃഷ്ണ രംഗത്ത് എത്തിയിരുന്നു. അഹാനയും അമ്മ സിന്ദു കൃഷ്ണയും കൊച്ചിയിൽ വെച്ച് തങ്ങൾക്ക് യാത്രചെയ്യാൻ യൂബര്‍ ബുക്ക് ചെയ്തപ്പോഴാണ് ഡ്രൈവറില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. ഇപ്പോൾ ഇതാ ഈ വിഷയത്തൽ പ്രതികരണവുമായി നടൻ കൃഷ്ണ കുമാർ

ഈ അടുത്ത കാലത്തായി എത്രമോശക്കാരനെയും ഇതില്‍ ജോലിക്ക് കയറ്റി പൈസ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം, ജോലിക്കെടുന്നവരെക്കുറിച്ച് എന്തെങ്കിലും ഇവര്‍ അന്വേഷിക്കുന്നുണ്ടോ എന്നുപോലും അറിയില്ല.’-കൃഷ്ണകുമാര്‍ പറയുന്നു.

‘ഇപ്പോഴത്തെ ഊബര്‍ ബുക്കിങില്‍ വലിയൊരു കുഴപ്പമുണ്ട്. നമ്മള്‍ വണ്ടിക്കായി ബുക്ക് ചെയ്യുമ്പോള്‍ ഊബര്‍ ഡ്രൈവര്‍മാര്‍ തന്നെ അത് കാന്‍സല്‍ ചെയ്യുന്ന പരിപാടിയുണ്ട്. നമ്മള്‍ വണ്ടിക്കായി വെറുതെ കാത്തിരിക്കും, കാന്‍സല്‍ ആയാല്‍ വീണ്ടും ബുക്ക് ചെയ്യണം. അഹാന സ്ഥിരമായി കാര്‍ഡ് ആണ് ഊബര്‍ ബുക്കിങിനായി ഉപയോഗിക്കുന്നത്. കാര്‍ഡിന്റെ ഓപ്ഷന്‍ കൊടുത്ത് വണ്ടി ബുക്ക് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടായത്. ഇതൊരു സ്ഥിരം പരിപാടിയായി മാറുകയാണ്.’

‘പലരും പ്രതികരിക്കാറില്ല. വേദന ഉള്ളില്‍വച്ച് പോകുകയാണ് ചെയ്യുന്നത്. ഇനി വേറൊരാള്‍ക്ക് ഇതുപോലെ ബുദ്ധിമുട്ടുണ്ടാകരുത്. ഇവര്‍ പറയുന്ന തീരുമാനങ്ങള്‍ വച്ചാണോ നമ്മള്‍ യാത്ര ചെയ്യേണ്ടത്. അങ്ങനല്ല വേണ്ടത്. ഇനി മറ്റൊരു കാര്യം കൂടി. ഇതില്‍ നിന്നും ഇറങ്ങാന്‍ നേരം ഇവര്‍ പറയുന്നൊരു കാര്യമുണ്ട്, ‘സാറേ ഫൈവ് സ്റ്റാര്‍ റേറ്റിങ് ഇടണേ’.

‘എത്രമോശം വണ്ടിയായാലും ആ പയ്യനോടു തോന്നുന്ന സഹതാപത്തില്‍ കൂടുതല്‍ ആളുകളും 5 സ്റ്റാര്‍ ഇട്ടുകൊടുക്കും. നമ്മള്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയാല്‍ അവിടെ 2 സ്റ്റാര്‍ ആണ് ഏറ്റവും കൂടിപ്പോയാല്‍ കൊടുക്കുക. അങ്ങനെ വരുമ്പോള്‍ ഇനിയും നന്നാക്കണം, എങ്കില്‍ മാത്രമാണ് അവിടെ നിലനില്‍പുള്ളൂ എന്ന ചിന്ത വരും. പക്ഷേ ഇന്ത്യയില്‍ കുഴപ്പമില്ല എല്ലാം ഫൈവ് സ്റ്റാര്‍. ഇവിടെ ഒന്നും പുതുതായി ചെയ്യേണ്ടതില്ല. ഇനി നമ്മള്‍ ചെയ്യേണ്ടത് ഇത്തരക്കാര്‍ക്ക് ഒരു സ്റ്റാര്‍ മാത്രമാണ് കൊടുക്കാന്‍ പാടുള്ളൂ. അപ്പോള്‍ ഇവര്‍ തനിയെ താഴെ വരും. പുതിയ പദ്ധതികള്‍ കൊണ്ടുവരും. നമ്മള്‍ ഒറ്റക്കെട്ടായി ഇതില്‍ പ്രതികരിക്കണം.’-കൃഷ്ണകുമാര്‍ പറഞ്ഞു.

krishnakumar

More in Malayalam Breaking News

Trending

Recent

To Top