Actor
നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്ത് നോക്കാന്‍ നില്‍ക്കരുത്; ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ആയത് ഇങ്ങനെ!; വിഷ്ണു ഉണ്ണികൃഷ്ണന്‍
നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്ത് നോക്കാന്‍ നില്‍ക്കരുത്; ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ആയത് ഇങ്ങനെ!; വിഷ്ണു ഉണ്ണികൃഷ്ണന്‍
മലയാളികള്‍ക്ക് വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്തിടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം പങ്കുവച്ചിരുന്നു. തുടര്‍ന്ന് പേജ് ഹാക്കായത് എങ്ങനെയെന്നും വീണ്ടെടുത്തത് എപ്രകാരമാണെന്നും വിശദീകരിച്ചിരിക്കുകയാണ് താരം.
‘അടുത്തിടെയാണ് എന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ടൂ ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിട്ടും പേജ് എനിക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ഇത്തരത്തില്‍ ഒരുപാട് വ്യക്തികളുടെ പേജ് നഷ്ടപ്പെട്ടുവെന്നത് അറിഞ്ഞത്.
വ്യക്തികളുടെ പേജ് ഇത്തരത്തില്‍ നഷ്ടപ്പെട്ടുവെന്നത് ഞാന്‍ അറിഞ്ഞത്. കമ്മ്യൂണിക്കേഷന്‍ ഗൈഡ്‌ലൈന്‍ ലംഘിച്ചുവെന്നാണ് ആദ്യം മെസേജ് വന്നത്. വിഷു ദിനത്തില്‍ ഞാന്‍ ഒരു ഫോട്ടോഷൂട്ട് നടത്തി നന്ദനത്തിലെ ഒരു പാട്ട് വച്ചിരുന്നു. ഇതാണ് ഇങ്ങനെ വരാന്‍ കാരണമെന്നാണ് ഞാന്‍ വിചാരിച്ചത്.
പിന്നീട് ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ വന്നു. അതില്‍ ക്ലിക്ക് ചെയ്തതാണ് പണി കിട്ടിയത്. ഇതോടെ പേജ് നഷ്ടപ്പെടുകയായിരുന്നു. ഹാക്കേഴ്‌സ് അയച്ച ലിങ്കായിരിക്കുമിതെന്ന് പിന്നീട് ഫെയ്‌സ്ബുക്ക് ടീമിനെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് വിവരം ലഭിച്ചു. ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ നോട്ടിഫിക്കേഷന്‍ അയക്കില്ലെന്നാണ് അവര്‍ പറഞ്ഞത്’ എന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് നോക്കാന്‍ നില്‍ക്കരുതെന്നും വിഷ്ണു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്‍ സൂരജ് സണിന്റെയും ഫെയ്ബുക്ക് പേജ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് നോക്കരുതെന്നാണ് താരങ്ങള്‍ പറയുന്നത്.