Malayalam Breaking News
നായകന്മാരിൽ വിശ്വസിക്കാത്തവർ എന്റെ അച്ഛനെ കണ്ടിട്ടില്ല – വികാര നിർഭരമായ കുറിപ്പുമായി കൃഷ് ജെ സത്താർ
നായകന്മാരിൽ വിശ്വസിക്കാത്തവർ എന്റെ അച്ഛനെ കണ്ടിട്ടില്ല – വികാര നിർഭരമായ കുറിപ്പുമായി കൃഷ് ജെ സത്താർ
Published on

By
നടൻ സത്താറിന്റെ മരണം മലയാള സിനിമക്ക് ഒരു നൊമ്പരമാകുകയാണ്. ജയഭാരതിയുമായുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം മാധ്യമങ്ങളിൽ ചർച്ചയായി. ഇപ്പോൾ തനറെ അച്ഛനെ കുറിച്ച് വികാര നിർഭരമായി മനസ് തുറക്കുകയാണ് മകൻ കൃഷ് ജെ സത്താർ .
മിസ് യൂ വാപ്പ എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
“ചില ആളുകള്‍ നായകന്മാരില് വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല..”അന്തരിച്ച നടന് സത്താറിനെക്കുറിച്ച് മകനും നടനുമായ കൃഷ് ജെ സത്താര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു… മിസ് യൂ വാപ്പ” എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. കഴിഞ്ഞ ദിവസമാണ് കരള്‍രോഗം രൂക്ഷമായതിനെ തുടര്‍ന്ന് സത്താര്‍ അന്തരിച്ചത്.
krish j sathar about father
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...