Malayalam Breaking News
നടൻ കൃഷ് ജെ സത്താർ വിവാഹിതനായി
നടൻ കൃഷ് ജെ സത്താർ വിവാഹിതനായി
Published on
നടി ജയഭാരതിയുടെയും അന്തരിച്ച നടന്‍ സത്താറിന്‍റെ മകനും നടനുമായ കൃഷ്.ജെ.സത്താര്‍ വിവാഹിതനായി. സൊനാലിയാണ് വധു.
ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാർ, വിധു ബാല, കെ.പിഎ.സി ലളിത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലണ്ടനില്‍ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് കൃഷ്.
2013-ല്‍ പുറത്തിറങ്ങിയ ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് അഭിനയരംഗത്തേക്ക് തുടക്കം. പിന്നീട് മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിലും 22 ഫീമെയ്ല്‍ കോട്ടയത്തിലൂടെ പ്രേക്ഷകര്ക്കിടയിൽ ശ്രദ്ധ നേടി
ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹസൽക്കാരം നടക്കും.
krish sathar
Continue Reading
Related Topics:krish j sathar
