കഴിഞ്ഞ ദിവസമാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത്. അതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഇരുവർക്കുമായി എത്തിയത്. ഇരുവരെയും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തേക്ക് എത്തുന്നുണ്ട്.
ദിവ്യയുടെ രണ്ടുമക്കളും ഈ വിവാഹത്തിൽ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. തന്റെ ആദ്യ ബന്ധം പിരിഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ദിവ്യ മാധ്യങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ക്രിസ് തന്റെ ആദ്യ ബന്ധത്തിന് സംഭവിച്ചത് എന്താണെന്ന് ഇതുവരേയും പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ ദിവ്യ ജീവിതത്തിലേക്ക് വന്നതും മുൻ വിവാഹ ബന്ധം പിരിയാൻ ഉണ്ടായ കാരണവും ശേഷം തന്റെ ജീവിതത്തിൽ വന്ന മറ്റൊരാളെ കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹം.
തന്റെ ആദ്യ ഭാര്യ വളരെ അധികം ടോക്സിക് ആയിരുന്നുവെന്നാണ് ക്രിസിന്റെ ആരോപണം. തന്റെ വീട്ടുകാർക്കൊപ്പം പോലും നിൽക്കാൻ അനുവദിക്കാത്ത വ്യക്തിയാണെന്നും ഫോൺ ചെയ്യാനോ വീട്ടിൽ ആരും വരാൻ പോലും സമ്മതിക്കാത്ത ആളായിരുന്നെന്നും ക്രിസ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ എഴുതാനോ, ഫോട്ടോ പങ്കുവെക്കാനോ ഒന്നിനും സമ്മതിച്ചിരുന്നില്ലെന്നും ഇതോടെ സഹികെട്ട അവസ്ഥയിലാണ് ബന്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2022 ലാണ് വിവാഹമോചനം നേടുന്നത്. എന്നാൽ ഡിവോഴ്സിന് ശേഷം ഇഷ്ടപ്പെട്ടയാൾ മരിച്ചു. താൻ ജീവിതത്തിലേക്ക് മറ്റൊരാളെ ആഗ്രഹിച്ച് നിൽകുമ്പോൾ അയാൾ മരിച്ച് പോയെന്നും അതൊരുപാട് തന്നെ വേദനിപ്പിച്ചെന്നും അതിനൊക്കെ ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് വന്നതെന്നും ക്രിസ് കൂട്ടിച്ചേർത്തു.
മലയാളികൾക്ക് സുപരിചിതനാണ് റിയാസ് ഖാൻ. നേരത്തെ താരം വിവാദങ്ങളിലും പ്പെട്ടിരുന്നു. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ...
‘നാരായണീന്റെ മൂന്നാണ്മക്കള്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച ബാനറായ ഗുഡ്വില്...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി. നടനെ കുറിച്ച് നിരവധി താരങ്ങൾ വാചാലരാകാറുണ്ട്. ഇപ്പോഴിതാ രേഖാചിത്രം’ സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് അദ്ദേഹം...