Actor
വിവാഹ ശേഷം ആ കൊടുംവേദന; അവളുടെ വിയോഗം താങ്ങുന്നില്ല ; പാതിയായവൾ പോയി; കണ്ണുനിറഞ്ഞ് ദിവ്യയും ക്രിസും
വിവാഹ ശേഷം ആ കൊടുംവേദന; അവളുടെ വിയോഗം താങ്ങുന്നില്ല ; പാതിയായവൾ പോയി; കണ്ണുനിറഞ്ഞ് ദിവ്യയും ക്രിസും
സമൂഹ മാധ്യമങ്ങളിൽ നിറയെ ദിവ്യ ശ്രീധർ – ക്രിസ് വേണുഗോപാൽ വിവാഹവാർത്തയെ കുറിച്ചാണ് ചർച്ചകൾ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇവരുടെ വിശേഷങ്ങൾ തീരുന്നില്ല. ഇരുവരുടെയും സന്തോഷവും സ്നേഹവും നിറഞ്ഞ ഈ ജീവിതത്തിനു മുൻപേ സംഭവ വികാസങ്ങളാണ് കഴിഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ആദ്യ വിവാഹത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും.
തന്റെ ആദ്യ വിവാഹത്തിൽ അവസാനിച്ച പ്രണയം ഡിവോഴ്‌സില്‍ അവസാനിച്ച വിവാഹവും പിന്നെ പ്രിയപ്പെട്ടവരുടെ മരണവുമെല്ലാം വല്ലാത്തൊരു മരവിപ്പാണ് ആ നാളുകളില്‍ ഉടനീളം തനിക്ക് തന്നുകൊണ്ടിരുന്നതെന്ന് ക്രിസ് പറയുന്നു. മരണം വഴിമാറി പോയ എത്രയോ അവസരങ്ങലുണ്ടെന്നും താരം പറഞ്ഞു.
എന്നാൽ ഇത്രയൊക്കെ ആയിട്ടും ജീവിതം തന്നോട് കരുണ കാട്ടിയില്ലെന്നും തന്റെ സുഹൃത്തും വഴികാട്ടിയുമായി കൂടെ നിന്ന ഒരു കൂട്ടുകാരിയുടെ മരണം വല്ലാതെ വേദനിപ്പിച്ചെന്നും ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അവളെ കൊണ്ടുപോയതെന്നും വേദനയോടെ ക്രിസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് തന്റെ അമ്മാവന്റെ മരണം. നിങ്ങള്‍ അറിയും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ഭര്‍ത്താവ് രാജ. അദ്ദേഹത്തിന്റെ മരണവും തന്നെ വല്ലാതെ തകര്‍ത്തു.
ജീവിതം നിലയില്ലാ കയത്തിലേക്ക് വീണു പോയപ്പോള്‍ ഭക്ഷണം വാങ്ങിത്തന്ന തന്റെ ഗുരു ഷാജിച്ചായന്റെ മരണം… മാത്രമല്ല തന്റെ ആദ്യ വിവാഹമോചനത്തിനുശേഷം വേദനിപ്പിക്കുന്ന കാര്യത്തില്‍ വിധി എന്നോട് പിശുക്ക് കാണിച്ചിട്ടില്ലെന്നാണ് ക്രിസ് വ്യക്തമാക്കുന്നത്.
