Malayalam Breaking News
അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..; കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി!
അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..; കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി!
മലയാള സിനിമയിലൂടെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപിന്റെയും, മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ.
സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അച്ഛന്റ്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നൽകിയത് പ്രദീപിന്റെ മകൻ വിഷ്ണു ശിവ പ്രദീപ് ആണ്.
വളരെ ലളിതമായ ചടങ്ങുകളോടെ കഴിഞ്ഞദിവസമാണ് വൃന്ദയുടെ വിവാഹം നടന്നത്. വിഷ്ണു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അച്ഛന്റെ ആരാധകരെയും അറിയിച്ചത്. അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
പെങ്ങളുടെ കല്യാണം കഴിഞ്ഞു, പ്രാർത്ഥനയോടെ നന്ദി എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രങ്ങൾ വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ബി ടെക് ബിരുദധാരിയാണ് പ്രദീപിന്റെ മകൾ വൃന്ദ. ഫാഷന് ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണുവിന് സംവിധാനം ഏറെയിഷ്ടമുള്ള കാര്യമാണ്. മകളും മകനും തന്റെ സിനിമകളെക്കുറിച്ച് അഭിപ്രായം പറയാറുണ്ടെന്ന് ഒരിക്കൽ പ്രദീപ് പറഞ്ഞിരുന്നു.
കോട്ടയം കുമാരനല്ലൂർ സ്വദേശിയായിരുന്നു പ്രദീപ് . എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അച്ഛനെ നഷ്ടമായ ശേഷമാണ് നിന്റെ വിവാഹം വളരെ കയ്പേറിയ കാര്യമാണത്. നല്ല പാതിയ്ക്കൊപ്പം ജീവിതം തുടങ്ങാൻ പോകുമ്പോൾ ആ സങ്കടവും ഒപ്പമുണ്ടാകും എങ്കിലും വിഷമിക്കരുത്. ഇത് നിന്റെ വിവാഹദിവസമാണ് പപ്പയുടെ അനുഗ്രഹം ഉണ്ടാകും എന്നുള്ള ആശംസകളും വൃന്ദയ്ക്ക് ലഭിക്കുന്നുണ്ട്.
about kottayam pradeep
