Malayalam Breaking News
ഡോ. ബിജുവൊക്കെ വിവാദങ്ങൾക്ക് ഡോക്ടറേറ്റ് എടുത്തയാളാണ് ,എല്ലാത്തിനും വിവാദം ഉണ്ടാക്കും . അതിനൊക്കെ മറുപടി പറയേണ്ട കാര്യം എനിക്കില്ല – കോട്ടയം നസീർ
ഡോ. ബിജുവൊക്കെ വിവാദങ്ങൾക്ക് ഡോക്ടറേറ്റ് എടുത്തയാളാണ് ,എല്ലാത്തിനും വിവാദം ഉണ്ടാക്കും . അതിനൊക്കെ മറുപടി പറയേണ്ട കാര്യം എനിക്കില്ല – കോട്ടയം നസീർ
By
മിമിക്രി വേദിയിൽ നിന്നും നടാനായി ഉയർന്നു വന്ന ആളാണ് കോട്ടയം നസീർ. അടുത്തിടെ കുട്ടിച്ചൻ എന്നൊരു ഹ്രസ്വചിത്രവും കോട്ടയം നസീർ സംവിധാനം ചെയ്തു . ജാഫർ ഇടുക്കി അഭിനയിച്ച ആ ചിത്രം വമ്പൻ വിവാദങ്ങളും നേരിട്ടു . സുദേവൻ പെരിങ്ങോട് എന്നയാളുടെ അകത്തോ പുറത്തോ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് കുട്ടിച്ചൻ എന്ന് ആരോപിച്ച് ഡോക്ടർ ബിജു രംഗത്ത് വന്നിരുന്നു. അതിനെതിരെ ഇപ്പോൾ പ്രതികരിക്കുകയാണ് കോട്ടയം നസീർ.
ഇതേ ആരോപണം ഉന്നയിച്ച സംവിധയകാന്‍ സുദേവനും രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഈ പറയുന്ന ചിത്രം കണ്ടിട്ട് പോലുമില്ലെന്ന് ആയിരുന്നു കോട്ടയം നസീര്‍ വ്യക്തമാക്കിയിരുന്നത്.’ഞങ്ങളിത് റിലീസ് ചെയ്യുന്നത് ഫെബ്രുവരി 14ആം തീയതി ആറു മണിക്കാണ്. അതിനു മുമ്പ് ഈ സിനിമ റിലീസ് ചെയ്തിട്ടില്ല. അവാര്‍ഡ് മേടിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ ഇത് ആമസോണിലാണ് അവര്‍ ഇട്ടിരിക്കുന്നത്. രണ്ട് ഡോളറോ മറ്റോ കൊടുത്താലെ കാണാന്‍ പറ്റൂ. ഇതൊക്കെ ഞാന്‍ ഈ വിവാദങ്ങള്‍ക്ക് ശേഷം അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ്.
14ആം തീയതി നമ്മളിത് റിലീസ് ചെയ്തു. 19 ആയപ്പോഴേക്കും ഏതാണ്ട് അന്‍പതിനായിരത്തോളം പേര്‍ ഇത് കണ്ടു കഴിഞ്ഞു. 19 ആം തീയതി ആയപ്പോഴേക്കും ഇവര്‍ ഇത് ആമസോണീന്നെടുത്ത് യൂ ട്യൂബിലേക്കിട്ടു. എന്നിട്ട് ഡോ.ബിജുവിന്റെ ഒരു കുറിപ്പും വന്നു. ഇത് ‘അകത്തോ പുറത്തോ’ എന്നു പറയുന്ന സുദേവന്റെ സിനിമയുടെ ഒരുഭാഗം കോപ്പിയടിച്ചതാണെന്ന്. ഞാന്‍ അപ്പോഴൊന്നും അത് കണ്ടിട്ടില്ല.
സന്തോഷത്തിലായിരുന്നു, കാരണം ഡയറക്ടര്‍ രഞ്ജിത്ത് അടക്കമുള്ളവര്‍ വിളിക്കുന്നു. അതുകഴിഞ്ഞ് 20-ാം തീയതിയാണെന്ന് തോന്നുന്നു. ഇവരിത് പിന്‍വലിച്ചു. ഇവരൊക്കെ ചിന്തിക്കേണ്ട ഒരു കാര്യം, ഇവരാരും കൊണ്ടുവന്ന ആംഗിളൊന്നുമല്ല. ഇതൊക്കെ ബുദ്ധിയുള്ള ഇംഗ്‌ളീഷുകാര് കണ്ടുപിടിച്ച് അവിടുന്ന് വന്നതാണ്. നമ്മളിവിടുന്ന് വയ്ക്കുന്ന ഓരോ ഷോട്ടും അവരുടേന്ന് മോഷ്ടിച്ച ഷോട്ടുകള്‍ മാത്രേ നമ്മളേലുള്ളൂ. ഡോ.ബിജുവൊക്കെ വിവാദങ്ങള്‍ക്ക് ഡോക്ടറേറ്റ് എടുത്തയാളാണ്. എല്ലാത്തിനും വിവാദങ്ങള്‍ ഉണ്ടാക്കുന്നയാളാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല’.- കോട്ടയം നസീര്‍ പറയുന്നു.
kottayam naseer against doctor biju
