Malayalam Breaking News
2018 ല്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനമ ആട് 2 വും സിങ്കം 3 യും !
2018 ല്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനമ ആട് 2 വും സിങ്കം 3 യും !
By
2018 ല്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനമ ആട് 2 വും തമിഴ് സിനിമ സിങ്കം 3യുമാണെന്ന് റിപ്പോര്‍ട്ട്. 2018ലെ ടെലിവിഷന്‍ പ്രേഷകരുടെ കണക്കുകളെ കുറിച്ചുള്ള ബാര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണിത് പറയുന്നത്. 2018 ല്‍ 2320 സിനിമകളാണ് മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത സിനിമകള്‍ 24076 എണ്ണമാണ്.ഇതില്‍ 75ശതമാനവും ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലിഷ്, മലയാളം ഭാഷകളിലാണ്.മൊഴിമാറ്റം നടത്തിയ 33,459 സിനിമകളുമാണ് 2018ല്‍ സംപ്രേഷണം ചെയ്തത്.
ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ആട് 2. 2015ല്‍ ഇറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം ഒരുക്കിയിരുന്നത്. തീയറ്ററില്‍ കാര്യമായ പ്രതികരണമൊന്നും സൃഷ്ടിക്കാത്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ ചര്‍ച്ചകളിലും പുനര്‍ജീവിക്കുകയും, അവയ്‍ക്കായി ‘കള്‍ട്ട്’ ആരാധകര്‍ ഉണ്ടാകുകയും ചെയ്‍തതാണ് രണ്ടാംഭാഗത്തിലേക്ക് ആടിനെ എത്തിക്കാനുള്ള പ്രചോദനം എന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.
aadu 2 superhit movie in malayalam television
