Malayalam Breaking News
ആ 2 തർക്കങ്ങളും ഒഴിഞ്ഞു .. ‘കോട്ടയം കുഞ്ഞച്ചന്‍ 2 ‘പണിതുടങ്ങി ..!!
ആ 2 തർക്കങ്ങളും ഒഴിഞ്ഞു .. ‘കോട്ടയം കുഞ്ഞച്ചന്‍ 2 ‘പണിതുടങ്ങി ..!!
ആ 2 തർക്കങ്ങളും ഒഴിഞ്ഞു .. ‘കോട്ടയം കുഞ്ഞച്ചന്‍ 2 ‘പണിതുടങ്ങി ..!!
മമ്മൂട്ടിയുടെ കരിയറില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് ‘കോട്ടയം കുഞ്ഞച്ചന്‍’.മുട്ടത്ത് വര്‍ക്കിയുടെ കഥയില്‍ അരോമ മണിയുടെ നിര്‍മ്മാണത്തില്‍ ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ ടൈറ്റില്‍ റോളില്‍ പ്രതിഷ്ട്ടിച്ചു 1990 ല്‍ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ ബോക്സോഫീസില്‍ തകര്‍പ്പന്‍ വിജയമായിരുന്നു നേടിയത്.
28വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ചന് പുനജര്‍മ്മം നല്‍കാന്‍ യുവ സംവിധായകന്‍ മിഥുന്‍ മാനുവലും വിജയ് ബാബുവും ശ്രമിച്ചപ്പോള്‍ നിര്‍മ്മാതാവ് ആരോമ മണിമായുണ്ടായ തര്‍ക്കങ്ങള്‍ കാരണം പദ്ധതി ഉപേക്ഷിക്കുക പോലും ചെയ്തിരുന്നു.
ഒടുവില്‍, ആദ്യഭാഗത്തിന്‍റെ കഥാകാരനായ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് വേണ്ടി ഒരു തുക ഡൊണേറ്റ് ചെയ്യണമെന്ന കരാറിലാണ് കോട്ടയം കുഞ്ഞച്ചനെ ആരോമമണി മിഥുന്‍ മാനുവലിനും വിജയ് ബാബുവിനും വിട്ടുകൊടുതിരിക്കുന്നത്. എന്നാല്‍ , പ്രഖ്യാപനം കൊണ്ട് പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച കോട്ടയം കുഞ്ഞച്ചന്‍ രണ്ടാംഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി വരുന്നതായാണ് റിപ്പോര്‍ട്ട്.
സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ മറ്റുചിത്രങ്ങളെല്ലാം മാറ്റി വെച്ച് മമ്മൂട്ടി ആദ്യം ചെയ്യുന്നത് കുഞ്ഞച്ചന്‍റെ രണ്ടാംഭാഗമായിരിക്കുമെന്നാണ് സൂചന.AshiqShiju
