Malayalam
സിനിമയിലേയ്ക്ക് പറഞ്ഞു വച്ചിട്ടുണ്ട്, ഉപജീവനമാർഗ്ഗം ആയി ഇപ്പോൾ നാടകം മാറി; കല്യാണം ഒന്നും ആയില്ലെന്ന് രേണു
സിനിമയിലേയ്ക്ക് പറഞ്ഞു വച്ചിട്ടുണ്ട്, ഉപജീവനമാർഗ്ഗം ആയി ഇപ്പോൾ നാടകം മാറി; കല്യാണം ഒന്നും ആയില്ലെന്ന് രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.
പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. എന്നിരുന്നാലും സുധിയുടെ രണ്ടു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് രേണു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അഭിനയ രംഗത്തേക്ക് ഒരിക്കലും എത്തുമെന്ന് വിചാരിച്ചതല്ല.
ഇപ്പോൾ ഏഴോളം വേദികളിൽ അഭിനയിച്ചുകഴിഞ്ഞു. സിനിമയിലേക്ക് ഇങ്ങനെ പറഞ്ഞു വച്ചിട്ടുണ്ട്, എപ്പോൾ എന്നൊന്നും പറയാൻ ആകില്ല. ഒരു വെബ് സീരീസും ഷോർട്ട് ഫിലിമും ചെയ്തു. ക്യാരക്ടർ എന്താണ് എന്നൊന്നും ഇപ്പോൾ പറയുന്നില്ല. അത് സസ്പെൻസ് ആണ്. ഉപജീവനമാർഗ്ഗം ആയി ഇപ്പോൾ നാടകം മാറി. വിളിച്ചപ്പോൾ ഒന്ന് ജസ്റ്റ് വന്നതാണ്.
എന്നാൽ ഇപ്പോൾ അത് ജീവിത മാർഗ്ഗമായി മാറി. അതൊട്ടും പ്രതീക്ഷിച്ച കാര്യമല്ല. പുതിയ വീട്ടിലാണ് താമസം, സുധിച്ചേട്ടൻ ഇല്ലാത്തത്തിന്റെ വിഷമം അങ്ങനെ ഒന്നും മാറില്ല, വെറുതെ എപ്പോഴും അതും പറഞ്ഞു കരഞ്ഞിരിക്കാൻ ആകില്ലല്ലോ. പുതിയ വീട്ടിൽ കുടുംബക്കാർ എല്ലാരും ഉണ്ട് കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു.
എന്റെ കല്യാണം ഒന്നും ആയില്ല, നാടകം ആണ് ഇപ്പോൾ മെയിൻ ആയി കൊണ്ട് പോകുന്നത് അതാണ് ഏറ്റവും വലിയ വിശേഷം എന്നും രേണു സംസാരിക്കവെ പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.
വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്.
പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു ചോദിച്ചത്.
ജൂൺ അഞ്ചിനാണ് മലയാളികൾക്കു പ്രിയപ്പെട്ട മിമിക്രി താരമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.