Connect with us

കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്ത് പിടിക്കാൻ അവരെത്തി!! നൽകിയത് കണ്ടോ?

general

കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്ത് പിടിക്കാൻ അവരെത്തി!! നൽകിയത് കണ്ടോ?

കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്ത് പിടിക്കാൻ അവരെത്തി!! നൽകിയത് കണ്ടോ?

കൊല്ലം സുധിയുടെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. പ്രിയ കൂട്ടുകാരന്റെ വിയോഗം പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സുധിയ്ക്ക് ഒപ്പം അപകടത്തിൽ പെട്ട കാറിൽ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, മഹേഷ് തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാലിനടക്കം പരിക്കേറ്റ ബിനു സര്‍ജറിയും ചികിത്സയും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്.

കൊല്ലം സുധിയുടെ കുടുംബത്തിനു മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപ സഹായധനം നൽകും. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അസോസിയേഷന്റെ വാർഷിക പൊതുയോഗം നട‍ൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നാദിർഷ അധ്യക്ഷനായി. സുബി സുരേഷ്, കൊല്ലം സുധി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷന്റെ നേതൃത്വത്തിൽ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനവുമായി ചേർന്നുള്ള ‘മാനസം’ ഭവന നിർമാണ പദ്ധതിയിലെ വീടിന്റെ താക്കോൽ കൈമാറി. പദ്ധതിയുടെ സ്പോൺസർ മുരളീധരൻ അസോസിയേഷൻ ഭാരവാഹികൾക്കും തുടർന്ന് അസോസിയേഷനിലെ ഒരു കലാകാരിക്കുമാണ് താക്കോൽ കൈമാറിയത്. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ഷാജു ശ്രീധർ, ടിനി ടോം, രമേഷ് പിഷാരടി, സാജു നവോദയ, ദേവി ചന്ദന, സുനീഷ് വാരനാട്, കോട്ടയം അലക്സ്, ജോബി എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...

More in general

Trending

Recent

To Top