general
അച്ഛന്റെ മരണ ശേഷം രാഹുല്‍ പങ്കുവെച്ച പോസ്റ്റ്, നെഞ്ച് പിടയുന്ന കാഴ്ച! ദൈവമേ, എന്തൊരു വിധി
അച്ഛന്റെ മരണ ശേഷം രാഹുല്‍ പങ്കുവെച്ച പോസ്റ്റ്, നെഞ്ച് പിടയുന്ന കാഴ്ച! ദൈവമേ, എന്തൊരു വിധി
കലാഭവൻ മണിയുടെ മരണശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. സുധിയുടെ മരണ വാര്‍ത്ത നല്കിയ ഷോക്കില്‍ നിന്ന് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല് ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു.
അതിനിടയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇമോഷണലാവുന്നത് സുധിയുടെ മൂത്ത മകന് രാഹുലിന്റെ കാര്യത്തിലാണ്. രാഹുലിനെ സുധി വളര്‍ത്തിയ കഷ്ടപ്പാടുകളാണ് അതിന് കാരണം.
അച്ഛന്റെ മരണ ശേഷം രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്. കാറിലിരുന്ന് കുടുംബത്തിനൊപ്പം എടുത്ത ഒരു ഫോട്ടോയാണ് രാഹുല്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ചിരിച്ച് പിടിച്ച് നില്ക്കുന്ന സുധിയെ കാണാം. മടിയില്‍ ഇളയ കുട്ടിയും തൊട്ടടുത്ത് രാഹുലും പിറകില്‍ ഭാര്യ രേണുവും ഉണ്ട്. ലവ് യു അച്ഛാ എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പോസ്റ്റിന് താഴെ രാഹുലിനെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന കമന്റുകളുടെ പ്രവാഹമാണ്. അച്ഛന് ആഗ്രഹിച്ചത് പോലെ നല്ല രീതിയില്‍ പടിച്ച് മോന് വളരണം. അമ്മയെയും അനിയനെയും നോക്കണം. അവര്‍ക്ക് മോന് മാത്രമേയുള്ളൂ. മോന്റെ കൂടെ അച്ഛന്റെ ആത്മാവും, അച്ഛനെ സ്നേഹിച്ച ഞങ്ങളെ പോലെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും ഉണ്ടാവും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍. കമന്റില്‍ ഒരുപാട് ആരാധകര്‍ വല്ലാതെ ഇമോഷണലാവുന്നത് കാണാം. എന്ത് പറയണം എന്ന് അറിയാതെ സുധിയോടുള്ള സ്നേഹത്തെ കുറിച്ച് നിര്‍ത്താതെ എഴുതുന്നു. അച്ഛന് കൂടെ തന്നെയുണ്ട് എന്ന് വിശ്വസിച്ച്, അച്ഛന്റെ ആഗ്രഹം സഫലമാക്കണം എന്നാണ് ഭൂരിഭാഗം കമന്റുകളും
സുധിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞാണ് രാഹുൽ. കുട്ടിക്ക് ഒന്നരവയസുള്ളപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോകുന്നത്. ഇതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് സുധി തന്റെ മകനെ വളർത്തിയത്. അമ്മ ഉപേക്ഷിച്ചു പോയപ്പോളും അമ്മയെ പോലെ നെഞ്ചോട് ചേർത്താണ് സുധി മൂത്തമകൻ രാഹുലിനെ വളർത്തിയത്. ഒന്നരവയസ്സുള്ളപ്പോഴാണ് രാഹുൽ അച്ഛന്റെ ഒപ്പം സ്റ്റേജുകളിലും എത്തി തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു സുധിയും മകൻ രാഹുലും. അതിന് ശേഷമാണ് രേണു ജീവിതത്തിലേക്ക് വന്നത്. രാഹുലിന്റെ അമ്മയായി രേണു ജീവിതത്തിലേക്ക് എത്തിയ ശേഷം എല്ലാം മാറി എന്നാണ് സുധി പറഞ്ഞിരുന്നത്
