സച്ചിന്റെ കുട്ടപ്പൻ ചേട്ടനായി കൊച്ചുപ്രേമൻ !
By
Published on
അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രവും മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രമാണ് ഏപ്രിൽ പന്ത്രണ്ടിന് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് മത്സരവും പ്രണയവുമെല്ലാം ചേർന്നൊരു ഹാസ്യചിത്രമാണ് സച്ചിൻ.
ചിത്രത്തിൽ കൊച്ചുപ്രേമനും എത്തുന്നുണ്ട്. കുട്ടപ്പൻ ചേട്ടനായാണ് കൊച്ചുപ്രേമൻ സച്ചിനിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ എത്തുകയും ചെയ്തു. ചിത്രത്തില്‍ സച്ചിന് എന്ന കഥാപാത്രമായി ധ്യാന്‍ എത്തുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക.
kochupreman as kuttan chettan in sachin movie
Continue Reading
You may also like...
Related Topics:
