News
നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും തമ്മിലുള്ള വിവാഹം ഇന്ന്
നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും തമ്മിലുള്ള വിവാഹം ഇന്ന്
നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
വൈകീട്ട് നാല് മണിയ്ക്കാണ് മുഹൂര്‍ത്തമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകീട്ട് ആറരയോട് കുടുംബസമേതം ഇരുവരും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സുനില്‍ ഷെട്ടി വ്യക്തമാക്കി.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും അഥിയയും പങ്കെടുത്തിരുന്നു.
