Connect with us

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണ്; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍

News

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണ്; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണ്; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍. ജാക്വിലിനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതില്‍ നിന്നും പിന്തിരിയാന്‍ നോറ നിരന്തരം ബ്രെയിന്‍ വാഷ് ചെയ്യുമായിരുന്നെന്നും സുകാഷ് ചന്ദ്രശേഖര്‍ അഭിഭാഷകരായ അനന്ത് മാലിക്, എകെ സിങ് എന്നിവര്‍ മുഖേന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

താന്‍ നോറയെ ഡേറ്റ് ചെയ്യണമെന്ന് അവള്‍ ആ?ഗ്രഹിച്ചിരുന്നു. ജാക്വിലിനുമായി അടുപ്പത്തിലായതോടെ നോറയെ താന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ നോറ തന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും സുകാഷ് പറഞ്ഞു.

ദിവസവും ഒരു പത്ത് തവണ എങ്കിലും ഫോണ്‍ ചെയ്യും, ഫോണ്‍ എടുക്കാതിരുന്നാല്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കുമെന്നും സുകാഷ് പറഞ്ഞു. അവള്‍ക്ക് വേണ്ട ഹെര്‍മിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങള്‍ എനിക്ക് അയച്ചു തരും.

അത് ഞാന്‍ വാങ്ങി നല്‍കണം. അവളുടെ കൈവശമുള്ള ഹെര്‍മിസ് ബാ?ഗുകളുടെ ബില്ല് സമര്‍പ്പിക്കാന്‍ പറയൂ. അവള്‍ വാങ്ങാത്തതായതിനാല്‍ ബില്ല് ഹാജരാക്കാന്‍ അവള്‍ക്ക് സാധിക്കില്ല.

രണ്ട് കോടിയിലധികമാണ് ബാഗുകളുടെ വില സുകാഷ് പറഞ്ഞു.നോറ ഇഡിക്ക് മുന്നില്‍ മൊഴിമാറ്റി പറയുകയാണെന്നും സുകാഷ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. സുകാഷിനെ വ്യക്തി പരിചയമില്ലെന്നും ഇഡിയുടെ ഓഫിസില്‍ വെച്ചാണ് ഇയാളെ ആദ്യമായി കാണുന്നതെന്നുമായിരുന്നു നോറയുടെ മൊഴി.

Continue Reading
You may also like...

More in News

Trending

Recent

To Top