News
കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ
കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ
കെകെ ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി നടി ഗായത്രി വര്‍ഷ രംഗത്ത്. സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചറെന്ന് ഗായത്രി വര്‍ഷ പറഞ്ഞു.
അവര്‍ക്കെതിരെ അ ശ്ലീല പ്രചാരണം അടിച്ചു വിടുന്നത് കാണിക്കുന്നത് കോണ്‍ഗ്രസിന്റെ സാംസ്കാരിക അധപതനമാണ്. ടീച്ചറിന്റെ വിജയം വടകരയുടെ സാംസ്കാരിക പുരോഗതി വിളിച്ചറിയിക്കുന്നതായിരിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
അതേ സമയം വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണ വിഷയത്തില്‍ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
വ്യക്തമായ തെളിവുകളോട് കൂടിയാണ് വിഷയത്തില്‍ പരാതിയുമായി രംഗത്ത് വന്നത്. ആ തെളിവുകള്‍ ഹാജരാക്കേണ്ടിടത്ത് കൃത്യമായും ഹാജരാക്കുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില കുറഞ്ഞ പണിയൊന്നും ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശൈലജ വ്യക്തമാക്കി.
തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ജനത്തിന് പ്രതിഷേധമുണ്ടെന്നും ഇക്കാര്യത്തിലെ സോഷ്യല്‍ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് തിരിച്ചടിയായി മാറുമെന്നും കെ.കെ ശൈലജ പറഞ്ഞു.
സൈബര്‍ സ്പെയിസുകളില്‍ തീര്‍ത്തും അധാര്‍മികമായ നീക്കമാണ് തനിക്കെതിരെ നടന്നത്. സൈബര്‍ ആക്രമണമാണ് വടകര തിരഞ്ഞെടുപ്പിലെ ചര്‍ച്ചയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയെല്ലെന്നും ചിന്തിക്കുന്ന പൊതുസമൂഹം തനിക്കൊപ്പം നില്‍ക്കുമെന്നും ശൈലജ പറഞ്ഞു.
