Actor
ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണ്, വീടിനകത്ത് തൊഴുത്ത് കെട്ടി നടന് കിഷോര്‍ കുമാര്‍
ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണ്, വീടിനകത്ത് തൊഴുത്ത് കെട്ടി നടന് കിഷോര്‍ കുമാര്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെറെ സുപരിചിതനായ താരമാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ തിരക്കുകളില്‍ നിന്നും മാറി നിന്നാല്‍ അദ്ദേഹം തികഞ്ഞൊരു കര്‍ഷകനാണ്.
തന്റെ കൃഷിയുമായി സന്തോഷത്തോടെ ഇണങ്ങി ജീവിക്കാനും അദ്ദേഹത്തിനേറെ ഇഷ്ടമാണ്. എത്ര തിരക്കായാലും കൃഷിയ്ക്കായി സമയം ചെലവഴിക്കാനും അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. ബാഗ്ലൂര് ബന്നാര്ഗഡ്ഡില് ആണ് കിഷോറിന്റെ ഫാം ഉള്ളത്. സിനിമ കഴിഞ്ഞാല്‍ കിഷോര്‍ അധിക നേരവും ചെലവിടുന്നത് ഇവിടെ തന്നെയാണ്. ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്നും വരുന്ന ആളാണ് ഞാന്‍.
ഒത്തിരി വസ്ത്തുക്കളും ഞങ്ങള്‍ ഉണ്ട്. അതില്‍ കുറച്ച് അടുത്തകാലത്താണ് തനിക്ക് കിട്ടുന്നതെന്നും അങ്ങനെ കൃഷിയുമായി തന്നെ മുന്നോട്ട് പോകുകയാണെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പശുക്കളാണ് കിഷോറിന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്കായി വീടിന് അകത്ത് തന്നെ തൊഴുത്ത് കെട്ടിയിട്ടുമുണ്ട് താരം.
പശുക്കളോട് ചേര്‍ന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അതുകൊണ്ടാണ് വീടിനകത്ത് തന്നെ തൊഴുത്ത് കെട്ടിയതെന്നും കിഷോര്‍ പറയുന്നു. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞു. കോഴി, കാളകള്‍, പച്ചക്കറി, വിവിധ തരം പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും കിഷേറിന്റെ കൃഷിത്തോട്ടത്തില്‍ ഉണ്ട്.
പൊള്ളാതവന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് കിഷോര്‍. കന്നഡ നടനാണെങ്കിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള അദ്ദേഹം അടുത്ത കാലത്ത് ഏറെയും പൊലീസ് വേഷങ്ങളിലാണ് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്ക്വാഡ് ആണ് നടന്റേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ മലയാള സിനിമ. കുറച്ച് സീനുകളിലെ ഉള്ളൂവെങ്കിലും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
