Connect with us

ജീവയുടമായി ഫൈറ്റ് സീൻ, അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്; എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ‌ ലാലേട്ടൻ‌ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു; കിരൺ രാജ്

Malayalam

ജീവയുടമായി ഫൈറ്റ് സീൻ, അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്; എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ‌ ലാലേട്ടൻ‌ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു; കിരൺ രാജ്

ജീവയുടമായി ഫൈറ്റ് സീൻ, അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്; എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ‌ ലാലേട്ടൻ‌ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു; കിരൺ രാജ്

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.

അതുപോലെ അദ്ദേഹത്തന്റെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കീർത്തിചക്ര. മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത പട്ടാള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ നിരന്തരം പറയാറുള്ള സിനിമ കൂടിയാണിത്. മേജർ രവി എന്ന സംവിധായകന്റെ മികച്ച സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ ദൃശ്യവത്കരിച്ച ഓരോ രംഗങ്ങളും പ്രേക്ഷക മനസിൽ ആഴത്തിൽ പതിഞ്ഞവയാണ്. ചിത്രത്തിലെ ഓരോ സീനും പാട്ടും മലയാളികൾക്ക് സുപരിചിതമാണ്.

മോഹൻലാലിന് പുറമെ സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് തമിഴ് നടൻ ജീവയാണ്. വില്ലനായി എത്തിയത് നടൻ കിരൺ രാജായിരുന്നു. ഇപ്പോഴിതാ ജീവയ്ക്കും മോഹൻലാലിനുമൊപ്പം കീർത്തിചക്രയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിരൺ രാജ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ സംസാരിക്കവെയാണ് കിരൺ രാജ് ജീവ നെഞ്ചത്ത് ചവിട്ടിയ സംഭവവും കിരൺ രാജ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫൈറ്റ് സീൻ ഷൂട്ടിനുശേഷം ഒരാഴ്ച താൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നും നടൻ പറയുന്നു. ഔട്ട്ഡോറിലായിരുന്നു ഞാനും ജീവയും ലാലേട്ടനുമുള്ള സീൻ ഷൂട്ട് ചെയ്തത്. എന്നെ കൊല്ലുന്ന സീനായിരുന്നു. അതിന് മുമ്പുള്ള ഫൈറ്റ് കാശ്മീരിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് സെറ്റിട്ടാണ് എടുത്തത്. ഹൗസ് ബോട്ടിന്റെ സെറ്റായിരുന്നു ഇട്ടത്. ഫൈറ്റ് സീക്വൻസിനിടയിൽ ജീവ എന്നെ ചവിട്ടുന്ന ഒരു രം​ഗമുണ്ട്. അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്.

ചവിട്ടിയപ്പോൾ വലിയൊരു ശബ്ദം കേൾക്കാമായിരുന്നു. ആ ഏരിയയിൽ മൊത്തം കേട്ടു. കാരണം ജീവ ധരിച്ചിരുന്നത് മിലിട്ടറി ബൂട്ടായിരുന്നു. അത് ഭയങ്കര സ്ട്രോങ്ങാണ്. നെഞ്ചിന് തന്നെയാണ് ചവിട്ട് കിട്ടിയത്. ചവിട്ട് കിട്ടിയതും വീണതും മാത്രമെ എനിക്ക് ഓർമയുള്ളു. പിന്നെ കുറച്ച് സമയത്തേക്ക് എനിക്ക് ഓർമയില്ലായിരുന്നു. എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. പിന്നെ നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ‌ ലാലേട്ടൻ‌ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു.

അഭിനയമല്ലേ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചാണ് ലാലേട്ടൻ ചീത്ത പറഞ്ഞത്. ജീവയ്ക്ക് ടൈമിങ് തെറ്റിയതാണ്. ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് ചെയ്താൽ നന്നാകുമെന്ന് ഫൈറ്റ് മാസ്റ്റർ പറഞ്ഞതുകൊണ്ടാണ് ചെയ്തത്. അപ്പോഴും ലാലേട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ ആ സീൻ മുഴുവൻ അടിയാണല്ലോ. ജീവയുടെ കൂടെയായിരുന്നു കൂടുതലും ഫൈറ്റ് രം​ഗം. അതുകൊണ്ട് അടി ശരിക്കും കിട്ടി. ആ ഷൂട്ടിനുശേഷം ഒരാഴ്ച ആശുപത്രിയിലായിരുന്നു എന്നും കിരൺ രാജ് പറഞ്ഞു.

ഹവിൽദാർ ജെയ് കുമാറായിട്ടാണ് കീർത്തിചക്രയിൽ ജീവ അഭിനയിച്ചത്. നടന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു അത്. മലയാളികളുടെ മനസിൽ ജീവയ്ക്ക് സ്ഥാനം ലഭിച്ച് തുടങ്ങിയതും കീർത്തി ചക്രയുടെ റിലീസിനുശേഷമാണ്. പിന്നീട് ഒരു മലയാള സിനിമയിലും ജീവ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിരൺ രാജ് വില്ലൻ റോളുകളും സഹനടൻ റോളുകളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തിട്ടുള്ളത്. ഇപ്പോൾ അത്ര സജീവമല്ല നടൻ.

അതേസമയം, ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാനായില്ല. ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്.

സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്. എമ്പുരാൻ എന്ന ചിത്രവും തുടരും എന്ന തരുൺമൂർത്തി ചിത്രവുമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു.

ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.

എമ്പുരാന്റെ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ദർശനത്തിനെത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയും നടത്തിയിരുന്നു. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് മോഹൻലാൽ ശബരമലയിൽ എത്തിയത്. പമ്പയിൽ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്.

തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങും. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രം എമ്പുരാൻ റിലീസിനടുത്തിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. മമ്മൂട്ടിക്കുള്ള വഴിപാടിന്റെ രസീത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവരുടെ സൗഹൃതത്തെ കുറിച്ചെല്ലാം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, അനൂപ് മേനോനാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിരുന്നു. തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വിമർശിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്. മോഹൻലാലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങൾ അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂ‌ട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, അനൂപ് മേനൊനാണ് വിമർശനങ്ങൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ, പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.

More in Malayalam

Trending

Recent

To Top