Connect with us

ദക്ഷിണകൊറിയൻ നടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി!

Hollywood

ദക്ഷിണകൊറിയൻ നടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി!

ദക്ഷിണകൊറിയൻ നടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി!

പ്രശസ്ത ദക്ഷിണകൊറിയൻ നടി കിം സെ റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 വയസായിരുന്നു പ്രായം. ശനിയാഴ്ച അഞ്ചുമണിയോടെ സിയോളിനെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

നടിയുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറുകയോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഒൻപതാം വയസ്സിലാണ് കിം സിനിമയിലേയ്ക്ക് എത്തുന്നത്. 2009-ൽ പുറത്തിറങ്ങിയ എ ബ്രാൻഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ ബാലതാരമെന്ന നിലയിൽ ശ്രദ്ധനേടിയിരുന്നു.

2023-ൽ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്‌സ് ആണ് അവസാന സീരീസ്. എ ഗേൾ അറ്റ് മൈ ഡോർ, ദി മാൻ ഫ്രം നോവേർ എന്നിവയാണ് ശ്രദ്ധേയ സിനിമകൾ. അതേസമയംസ നടിയെ വിവാദങ്ങളും പിന്തുടർന്നിരുന്നു. 2022 ൽ മദ്യലഹരിയിൽ കാറോടിച്ച് അതിക്രമം കാണിച്ചതിനെതിരെ നടിയ്ക്കിതിരെ കേസെടുത്തിരുന്നു.

പിന്നാലെ നടി പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്നു. മദ്യലഹരിയിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിൽ കാർ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ഈ പ്രദേശത്ത് വൈദ്യുതി ഇല്ലാതാകുകയും ചെയ്തിരുന്നു. പിന്നാലെ താരത്തിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിരുന്നു. അറസ്റ്റിലാകുകയും ചെയ്തിരുന്നു.

ശേഷം സംഭവത്തിൽ മാപ്പു പറഞ്ഞ് നടി രം​ഗത്തെത്തിയെങ്കിലും അപകടം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനായി കുറച്ച് കാലം നടി ഒരു കഫേയിൽ ജോലിയും ചെയ്തിരുന്നു. 2024 ഏപ്രിലിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല. തുടർന്ന് ആരോ​ഗ്യപരമായ പ്രശ്നങ്ങളും അലട്ടിയതിനാൽ പിന്മാറുകയായിരുന്നു.

More in Hollywood

Trending

Recent

To Top