Hollywood
ഗ്രാമി പുരസ്‌കാര വേദിയിൽ ന ഗ്നതാ പ്രദർശനം; ബിയാങ്ക സെൻസൊറിയെ സംഗീത നിശയിൽ നിന്ന് പുറത്താക്കി
ഗ്രാമി പുരസ്‌കാര വേദിയിൽ ന ഗ്നതാ പ്രദർശനം; ബിയാങ്ക സെൻസൊറിയെ സംഗീത നിശയിൽ നിന്ന് പുറത്താക്കി
ഗ്രാമി പുരസ്‌കാര വേദിയിൽ ന ഗ്നത പ്രദർശിപ്പിച്ച് വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ സംഗീത നിശയിൽ നിന്ന് പുറത്താക്കി. പൊതുവേദിയിൽ ന ഗ്നത പ്രദർശിപ്പിച്ചതിന് ആണ് ബിയാങ്കയെ പുറത്താക്കിയതെന്നാണ് വിവരം.
ഗ്രാമി പുരസ്‌കാര വേദിയിൽ കറുത്ത മേൽവസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയിൽ വെച്ച് തന്നെ അത് നീക്കം ചെയ്യുകയായിരുന്നു. ശരീരഭാഗങ്ങൾ മുഴുവനും പുറത്തു കാണുന്ന നിലയിലുള്ള സുതാര്യമായ വസ്ത്രം ആണ് ബിയാങ്ക ധരിച്ചിരുന്നത്. പ്രശസ്ത അമേരിക്കൻ റാപ്പ് ഗായകൻ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക.
ഇയാൾക്കൊപ്പമാണ് ഇവർ എത്തിയത്. എന്നാൽ ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
കാലിഫോർണിയയിലെ ലോസ് ആഞ്ജലീസ് ആണ് ഗ്രാമിയുടെ വേദി. ഇവിടുത്തെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്‌നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. ബിയാങ്കയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
