Hollywood
നിര്‍മാതാവ് ബ്രാഡ്ലി തോമസിന്റെ ഭാര്യ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു
നിര്‍മാതാവ് ബ്രാഡ്ലി തോമസിന്റെ ഭാര്യ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു
ഹോളിവുഡ് ചിത്രം കില്ലേഴ്സ് ഓഫ് ദി ഫഌര്‍ മൂണ്‍ നിര്‍മാതാവ് ബ്രാഡ്ലി തോമസിന്റെ ഭാര്യ ഇസബെല്‍ തോമസ് മരിച്ച നിലയില്‍. 39 വയസായിരുന്നു. ആ ത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലോസ് ആഞ്ചലസിലെ ഒരു ഹോട്ടലില്‍ തിങ്കളാഴ്ചയാണ് ഇസബെല്ലിനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ആഞ്ചലീനോയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇസബെല്ലയുടെ മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2018ലാണ് തോമസും ഇസബെല്ലയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മാര്ട്ടിന് സ്കോസെസിയുടെ കില്ലേഴ്സ് ഓഫ് ദി ഫഌര്മൂണിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു തോമസ്. മികച്ച ചിത്രത്തിന് ഉള്‍പ്പടെ 10 ഓസ്കര് നോമിനേഷനാണ് ചിത്രം നേടിയത്.
