Malayalam Breaking News
മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിച്ച് ഖാദി ബോർഡ്
മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിച്ച് ഖാദി ബോർഡ്
By
മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിച്ച് ഖാദി ബോർഡ്
തെറ്റായ സന്ദേശം നൽകിയ പരസ്യത്തിൽ അഭിനയിച്ചതിന് മോഹൻലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോർഡ്.ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചതില്‍ നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാജോര്‍ജ് അറിയിച്ചു.
ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച് പരസ്യം ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച് കണ്ണൂരിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം സംസാരിച്ചത്.
khadi board against mohanlal
